അച്ഛൻ വലിച്ചെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിെൻറ ശസ്ത്രക്രിയ പൂർത്തിയാക്കി
text_fieldsകൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നവജാത ശിശുവിെൻറ അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി. കോലേഞ്ചരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. കുഞ്ഞിെൻറ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ഷൈജു കസ്റ്റഡിയിലാണ്.
അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ ആയിരുന്നില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്നുണ്ടായ അപസ്മാരം നിയന്ത്രിക്കാനായത് ആശ്വാസമായെങ്കിലും കുഞ്ഞ് മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്തത് ആശങ്കയുയർത്തിയിട്ടുണ്ട്.
കഴിഞ്ഞ 18ന് പുലർച്ചെ രണ്ടോടെയാണ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ച് അങ്കമാലി സ്വദേശികളായ ദമ്പതികൾ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ റഫർ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതർ നടത്തിയ ഇടപെടലിനൊടുവിലാണ് കുഞ്ഞിന് നേരെ നടന്ന അതിക്രമം പുറംലോകമറിഞ്ഞത്.
ഭാര്യയെക്കുറിച്ചുള്ള സംശയവും പെൺകുഞ്ഞ് പിറന്നതിലുള്ള രോഷവുമാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിക്കാൻ പ്രതിയായ പിതാവിനെ പ്രേരിപ്പിച്ചത്. നേപ്പാൾ സ്വദേശിനിെയ പ്രണയിച്ച് വിവാഹം കഴിച്ചതിനുപിന്നാെല ഭാര്യയെ പഴയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പലകാര്യങ്ങൾക്കും സംശയിക്കുകയും കലഹിക്കുകയും ചെയ്തിരുന്നു. ആദ്യകുഞ്ഞ് ആണ്‍കുട്ടിയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പെണ്‍കുഞ്ഞ് പിറന്നത്. അതോടെ നിരാശയും ദേഷ്യവും വര്‍ധിച്ചു. കുഞ്ഞിെൻറ കരച്ചില് ഇയാളില്‍ പലപ്പോഴും അസ്വസ്ഥത സൃഷ്ടിച്ചു. അങ്ങനെ, കുഞ്ഞിനെ നിരന്തരം അക്രമിക്കാന്‍ തുടങ്ങിെയന്നാണ് കുഞ്ഞിെൻറ അമ്മ പൊലീസിന് മൊഴി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.