Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലിയിൽ...

അങ്കമാലിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ പച്ചക്കറി ലോറി ഇടിച്ചു; ഒരാൾ മരിച്ചു

text_fields
bookmark_border
lorry-accident.jpg
cancel

അങ്കമാലി: അങ്കമാലിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പ ാലക്കാട് കാവശേരി സ്വദേശി രൺദീപ് (37) ആണ്​ മരിച്ചത്​. വേങ്ങൂരിൽ തിങ്കളാഴ്​ച പുലർച്ചെ 1.15നായിരുന്നു സംഭവം.

മൈസൂരിൽ നിന്ന് മൂവാറ്റുപുഴക്ക് തക്കാളിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കേടായതിനെതുടർന്ന് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിൻ ഭാഗത്ത്​ തക്കാളി കൊണ്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. ഇൗ സമയം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു രൺദീപ്.
ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ വാഹനം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ്​ രൺദീപിനെ പുറത്തെടുത്തത്. ഡ്രൈവർ അജിത് അത്​ഭുതകരമായി രക്ഷപ്പെട്ടു.

അങ്കമാലി അഗ്​നിശമന സേനാംഗങ്ങളും പൊലീസും, കരയാംപറമ്പിൽ നിന്ന്​ കൊണ്ടുവന്ന ക്രെയിനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslorry accidentmalayalam newsAccident NewsAccident NewsAnkamali
News Summary - ankamali lorry accident -kerala news
Next Story