ആൻമേരിയുടെ മരണം കൊലപാതകം; സഹോദരൻ ആൽബിൻ അറസ്റ്റിൽ
text_fieldsവെള്ളരിക്കുണ്ട്: ബളാല്‍ അരിങ്കല്ലിൽ 16കാരി ഐസ്ക്രീമിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഓലിക്കല്‍ ബെന്നി- ബെസി ദമ്പതികളുടെ മകനും മരിച്ച ആൻമേരിയുടെ ജ്യേഷ്ഠനുമായ ആല്‍ബിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. തെൻറ ആർഭാട ജീവിതത്തിന് വീട്ടുകാർ എതിരുനിൽക്കുന്നതിനാൽ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ആല്ബിെൻറ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ആഗസ്റ്റ് അഞ്ചിന് വൈകീട്ടാണ് ആൻമേരി മരിച്ചത്.
സംഭവത്തിന് നാലുദിവസം മുമ്പ് ബെന്നിയുടെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അന്നുതന്നെ ആൻ മേരിയും പിതാവ് ബെന്നിയും കഴിച്ചു. റഫ്രിജറേറ്ററിൽ സൂക്ഷിച്ച ബാക്കി ഐസ്ക്രീം ബെസിയും ആൽബിനും രണ്ടുദിവസം കഴിഞ്ഞാണ് കഴിച്ചത്. ആദ്യദിവസം ഐസ്ക്രീം കഴിച്ചപ്പോൾതന്നെ ആൻമേരിക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ആരോഗ്യസ്ഥിതി മോശമായതിനാൽ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരിക്കുന്നത്.
ഇതിനുപിന്നാലെ പിതാവ് ബെന്നിയെയും പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിൽ ഭക്ഷണത്തിൽ വിഷാംശം കലർന്നതായി കണ്ടെത്തി. സ്ഥിതി വഷളായപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ മാതാവ് ബെസിയെയും ആല്‍ബിനെയും കണ്ണൂര്‍ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാവിെൻറ ശരീരത്തിൽ വിഷാംശം കണ്ടെത്തിയപ്പോൾ ആൽബിെൻറ ശരീരത്തിൽ വിഷാംശമില്ലായിരുന്നു. ബെന്നിയുടെയും മരിച്ച ആൻമേരിയുടെയും രക്തത്തിൽ എലിവിഷത്തിെൻറ അംശം കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. ഐസ്ക്രീമിൽ എലിവിഷത്തിെൻറ അംശം എങ്ങനെ വന്നുവെന്ന പൊലീസ് അന്വേഷണമാണ് ആൽബിനിൽ എത്തിച്ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.