Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എവിടെ അണ്ണാ ഹസാരെ?,...

‘എവിടെ അണ്ണാ ഹസാരെ?, മണിപ്പൂരും ഹരിയാനയും കത്തിയെരിയുമ്പോൾ ഈ മൗനിബാബ എന്തെടുക്കുകയാണ്?’

text_fields
bookmark_border
‘എവിടെ അണ്ണാ ഹസാരെ?, മണിപ്പൂരും ഹരിയാനയും കത്തിയെരിയുമ്പോൾ ഈ മൗനിബാബ എന്തെടുക്കുകയാണ്?’
cancel

ണിപ്പൂരിലും ഹരിയാനയിലും കലാപത്തിന്‍റെ കനലുകൾ അണഞ്ഞിട്ടില്ല. സമാധാനത്തിനും പ്രശ്നപരിഹാരത്തിനുമായുള്ള ആഹ്വാനങ്ങളും വിവിധ നേതാക്കളുടെ പ്രതികരണവും വരുന്നതിനിടെ, ജന ലോക്പാൽ ബില്ലിനുവേണ്ടിയുള്ള സമരത്തിലൂടെ ശ്രദ്ധനേടിയ അണ്ണാ ഹസാരെയുടെ മൗനം ചർച്ചയാകുകയാണ്. എഴുത്തുകാരി സുധ മേനോന്‍റെ ഈ വിഷയത്തിലെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

മണിപ്പൂരും ഹരിയാനയും കത്തിയെരിയുമ്പോഴും 21-ാം നൂറ്റാണ്ടിലെ ഈ ‘ഗാന്ധി’ എന്താണ് നിശബ്ദനാകുന്നതെന്നാണ് സുധ മേനോൻ ചോദിക്കുന്നത്. മാധ്യമങ്ങൾക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ മൗനിബാബയെക്കൊണ്ടു സംസാരിപ്പിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സുധ മേനോന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

കണ്ടവരുണ്ടോ?
മണിപ്പൂരും ഹരിയാനയും കത്തിയെരിയുമ്പോഴും എന്താണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഈ ‘ഗാന്ധി’ നിശബ്ദനാകുന്നത്? ആർക്കും അന്വേഷിക്കണ്ടേ?

അന്ന് 24 മണിക്കൂറും ഇദ്ദേഹത്തിന്‍റെ മൊഴിമുത്തുകൾ ആവർത്തിച്ചു കാണിച്ച മാധ്യമങ്ങളേ, നിങ്ങൾക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ മൗനിബാബയെക്കൊണ്ടു സംസാരിപ്പിക്കണം.

NB: ബാപ്പൂ, ഈ കള്ളനാണയത്തെ അങ്ങയുടെ പേര് വിളിച്ചതിനു എന്നോട് ക്ഷമിക്കൂ. അന്നത്തെ മാധ്യമങ്ങളുടെ വിശേഷണം ആയത് കൊണ്ട് പറഞ്ഞതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anna hazareManipur IssueHaryana Violence
News Summary - Anna Hazare's silence on Manipur and Haryana riots
Next Story