ആനീസ് വധം: ആയുധം കണ്ടെത്താൻ കിണറുകള്‍ വറ്റിച്ച് ക്രൈംബ്രാഞ്ച്
text_fieldsഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയിലെ ആനീസിെൻറ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സമീപത്തെ ഉപയോഗിക്കാത്ത കിണറുകള്‍ വറ്റിച്ച് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ആനീസിെൻറ വീടിെൻറ തൊട്ടടുത്ത, ഏറെനാള്‍ പൂട്ടിക്കിടന്ന വീട്ടിലെ വളപ്പില്‍നിന്ന് കട്ടര്‍ പോലുള്ള ആയുധം കണ്ടെത്തിയിരുന്നു. ഇതില്‍ രക്തക്കറ ഉണ്ടോ എന്നറിയാൻ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതേ പറമ്പിലെ ഒരു കിണറും തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലെ കിണറുമാണ് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. സുകുമാരെൻറ നേതൃത്വത്തില്‍ വറ്റിച്ച് പരിശോധിച്ചത്.
മോഷ്ടിച്ച സ്വര്‍ണമോ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധമോ കിണറ്റിൽ ഉപേക്ഷിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പരിശോധന. ആനീസിെൻറ വീട്ടുവളപ്പിലെ കിണര്‍ കൊലപാതകം നടന്നതിെൻറ അടുത്ത ദിവസങ്ങളില്‍ ലോക്കൽ പൊലീസ് വറ്റിച്ച് പരിശോധിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി വിട്ടവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്.
2019 നവംബര്‍ 14ന് വൈകീട്ട് ആറരയോടെയാണ് എലുവത്തിങ്കല്‍ കൂനന്‍ വീട്ടില്‍ പോള്സെൻറ ഭാര്യ ആലീസിനെ ഈസ്റ്റ് കോമ്പാറയിലെ വീട്ടില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പൊലീസിെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്നുതന്നെ ആയുധം പൊതിഞ്ഞ് കൊണ്ടുവന്നു എന്ന് കരുതുന്ന പത്രക്കടലാസിെൻറ കഷണം ലഭിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷം കൊലപാതകം നടന്ന വീട്ടിലടക്കം ക്യാമ്പ് ചെയ്ത് അന്വേഷിച്ചെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആലീസിെൻറ വളകൾ മോഷണം പോയെങ്കിലും മാലയും കമ്മലും മറ്റും മോഷണം പോവാതിരുന്നത് സംശയത്തിന് ഇട നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.