വാർഷിക പദ്ധതി 14,000 കോടി വെട്ടിക്കുറച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വാർഷിക പദ്ധതിയിൽ 14,000 കോടിയോളം രൂപ വെട്ടിക്കുറവ് വരുത്തി. സർക്കാറിെൻറ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണിത്. തുടർച്ചയായ രണ്ടാം വർഷത്തെ വെട്ടിക്കുറവ് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും.
ആസൂത്രണ ബോർഡ് 27,600 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചത്. ഇതനുസരിച്ചാണ് സംസ്ഥാന ബജറ്റും തയാറാക്കിയത്. കോവിഡിെൻറ സാഹചര്യത്തിൽ ഇത് 14,214.81 കോടിയായാണ് കുറച്ചത്. 13,395.19 കോടി രൂപയുടെ കുറവ്. വാർഷിക പദ്ധതി നടത്തിപ്പ് രണ്ടു പാദങ്ങളായി പുനഃക്രമീകരിച്ചു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യപകുതിയിൽ 5282.06 കോടി ചെലവിടും. ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ രണ്ടാം പകുതിയിൽ 8932.75 കോടി രൂപയും.
വ്യാഴാഴ്ചത്തെ കണക്കു പ്രകാരം സംസ്ഥാന പദ്ധതിയിൽ 7041.84 കോടി രൂപ ചെലവിട്ടു. സെപ്റ്റംബർ വരെ ചെലവിടാൻ ഉദ്ദേശിക്കുന്നതിലും തുക ഉയർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം ക്യൂവിലായിരുന്ന വിവിധ ബില്ലുകളുടെ തുകയും ഇപ്പോൾ ചെലവിട്ട തുകയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. ഏപ്രിൽ ഒന്നു മുതൽ പണം കൊടുത്ത കഴിഞ്ഞ വർഷം ക്യൂവിലാക്കിയ ബില്ലുകളുടെ തുകയെല്ലാം ഇക്കൊല്ലത്തെ കണക്കിൽ ഉൾപ്പെടുത്തി. 25.41 ശതമാനമാണ് ഇതുവരെയുള്ള വിനിയോഗം.
തദ്ദേശ സ്ഥാപനവിഹിതം 7158 കോടിയായിരുന്നതിൽ 2220 കോടി ഇതിനകം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരുന്ന വർഷമാണിത്. നിയമസഭയാണ് വിനിയോഗത്തിൽ ഇതുവരെ മുന്നിൽ 115.15 ശതമാനം അധികം. കയർ വകുപ്പ് 94 ശതമാനവും മരാമത്ത് 56.13 ശതമാനവും അധികം തുക വിനിയോഗിച്ചു. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ 9176.33 കോടി രൂപയുടേതാണ്. ഇതിൽ 24.57 ശതമാനമാണ് വിനിയോഗം. വെട്ടിക്കുറച്ച തുകപ്രകാരം മേഖല, ഉപമേഖല തിരിച്ച് വിഹിതം നിശ്ചയിച്ചു. ഇത് കണക്കാക്കിയതിൽ വന്ന പിഴവും തിരുത്തിയിട്ടുണ്ട്.
2000 കോടി കൂടി കടമെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനം 2000 കോടി രൂപ കൂടി കടമെടുക്കുന്നു. പദ്ധതിപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൂടി ലക്ഷ്യമിട്ടാണ് നടപടി. കടപ്പത്രത്തിെൻറ ലേലം സെപ്റ്റംബർ 29ന് റിസർവ് ബാങ്കിെൻറ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. തൊട്ടടുത്തദിവസം പണം ലഭിക്കും. അടുത്തമാസത്തെ ശമ്പള, പെൻഷൻ വിതരണം സുഗമമാക്കാനും കടമെടുപ്പ് സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.