വാർഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറക്കും–ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി-നികുതിയിതര വരുമാനങ്ങളിൽ ഇ ടിവുണ്ടായ സാഹചര്യത്തിൽ 30 ശതമാനം പദ്ധതി വിഹിതം വെട്ടിക്കുറക്കേണ്ട സാഹചര്യമാണെന്ന ് മന്ത്രി േതാമസ് െഎസക്. പ്രതീക്ഷിച്ചതിനെക്കാൾ രൂക്ഷമായ മാന്ദ്യം നേരിടുകയാണ്. ബജ റ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കായി വകയിരുത്തിയതിൽ 19,463 കോടി രൂപയുടെ കുറവാണ് ഇപ്പേ ാഴുള്ളത്. ഇൗ സാഹചര്യത്തിൽ മുൻഗണന നിശ്ചയിച്ച് പദ്ധതികൾ പുനഃക്രമീകരിക്കാൻ വകുപ്പുകൾക്ക് കർശന നിർദേശം നൽകിയെന്നും നിയമസഭയിൽ ഉപധനാഭ്യർഥന ബില്ലിെല ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
കേന്ദ്ര വായ്പ ഇനത്തിൽ ഇൗ വർഷം 6645 കോടിയാണ് വെട്ടിക്കുറച്ചത്. പ്രളയാനന്തര സാഹചര്യത്തിൽ കൂടുതൽ വായ്പക്ക് ആവശ്യമുയർത്തിയിരിക്കെ, നിലവിലെ വായ്പയെങ്കിലും വെട്ടിക്കുറക്കില്ലെന്നാണ് കരുതിയത്. നികുതി ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 5370 കോടിയുടെ കുറവാണ് ഇക്കുറിയുള്ളത്. 1.75 ലക്ഷം കോടി കോർപറേറ്റ് നികുതിയിനത്തിൽ ലഭിച്ച സാഹചര്യത്തിൽ 42 ശതമാനം സംസ്ഥാനത്തിന് കിേട്ടണ്ടതാണ്. സംസ്ഥാനത്തിെൻറ നികുതി ഇനത്തിലെ ഇടിവ് 5623 കോടി രൂപയാണ്. നികുതിയിതര വരുമാനത്തിൽ 1825 കോടിയുടെ ഇടിവുമുണ്ടായി.
സംസ്ഥാനത്തിെൻറ ജി.എസ്.ടി നികുതി വരുമാനം 30 ശതമാനമായി വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. വ്യാപാരികൾ നൽകുന്നത് എത്രയാണോ അത് വാങ്ങി വെക്കാനേ സംസ്ഥാനങ്ങൾക്ക് കഴിയുന്നുള്ളൂ. അതിര് കവിഞ്ഞുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വാങ്ങുന്നെന്നതാണ് മറ്റൊരു പ്രശ്നം. വിറ്റു എന്ന് വ്യാപാരി പറയുന്നെങ്കിൽ വാങ്ങിയതിനും തെളിവ് വേണം. ഇത് പരിശോധിക്കാനും നടപടിയെടുക്കാനും വാർഷിക റിേട്ടൺ ലഭിക്കണം.
സെപ്റ്റംബറിൽ വാർഷിക റിേട്ടൺ സമർപ്പണം നടക്കുമെന്നാണ് കരുതിയെങ്കിലും കേന്ദ്രം ഡിസംബർ വരെ നീട്ടിക്കൊടുത്തു. നികുതി വകുപ്പ് അത്ര പുണ്യമാക്കപ്പെട്ടതാണെന്ന് തനിക്ക് അഭിപ്രായമില്ല. പോരായ്മകളുണ്ട്. ഇത് നികുതി പിരിവ് കുറയാൻ കാരണമായിട്ടുണ്ട്. പദ്ധതി വിഹിതം വെട്ടിക്കുറക്കുമെങ്കിലും ക്ഷേമ പദ്ധതികളെയും അടിസ്ഥാന ചെലവുകളെയും ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മോേട്ടാർ വാഹന നികുതിയിൽ ആറ് ശതമാനം കുറവ്
മോേട്ടാർ വാഹനനികുതി ആറ് ശതമാനം കുറെഞ്ഞന്ന് മന്ത്രി തോമസ് െഎസക്. ജി.എസ്.ടി വരുമാന വളർച്ച ഏഴ് ശതമാനം മാത്രം. വാറ്റിലെ വളർച്ച എട്ട് ശതമാനവും എക്സൈസ് നികുതിയിനത്തിലെ വളർച്ച ഏഴ് ശതമാനവും സ്റ്റാമ്പ് ഇനത്തിലെ വരുമാന വളർച്ച മൂന്ന് ശതമാനവും മാത്രമാണ്. പെട്രോൾ ഇനത്തിലാകെട്ട, 10 ശതമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.