വാർഷിക പദ്ധതി: ധനമന്ത്രിയുടെ വകുപ്പുകൾക്ക് പണം വാരിക്കോരി
text_fieldsതിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുദിവസം മാത്രം ശേഷിക്കെ പിശുക്കില്ലാതെ പണം അനുവദിച്ചത് ധനമന്ത്രി തോമസ് െഎസക്കിന് കീഴിലെ വകുപ്പുകളുടെ പദ്ധതികൾക്ക്. വാർഷിക പദ്ധതിയിൽ അനുവദിച്ചതിെൻറ 1717.43 ശതമാനം ചെലവാക്കാൻ നിയമസഭയെ അനുവദിച്ചപ്പോൾ നിയമവകുപ്പ് നയാപൈസ പോലും ചെലവിട്ടില്ല. ധനവകുപ്പിൽ 1017.84 ശതമാനമാണ് പദ്ധതി വിനിയോഗം. ധനമന്ത്രി ഭരിക്കുന്ന കയർ വകുപ്പിന് 208.21 ശതമാനം ലഭിച്ചു. 13 വകുപ്പുകളിലെ പദ്ധതികൾ 50 ശതമാനം കടന്നില്ല.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നുവരെയുള്ള കണക്ക് പ്രകാരം വാർഷിക പദ്ധതിയായ 27610 കോടി രൂപയിൽ 21720.33 കോടിയാണ് ചെലവിട്ടത്. 78.67 ശതമാനം വിനിയോഗം. അതിൽ കഴിഞ്ഞവർഷം പാസാക്കിയ ബില്ലുകളിൽ പണം കൊടുപ്പ് ഇക്കൊല്ലേത്തക്ക് മാറ്റിെവച്ച തുക കൂടി ഉൾപ്പെടുത്തി. ഇത് 1000 കോടിയോളം വരും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുവരെ സർക്കാർ വകുപ്പുകളുടെയും തദ്ദേശമടക്കം മറ്റു സ്ഥാപനങ്ങളുടെയും വർക്ക് ബില്ലുകൾ ഉൾപ്പെടെ എല്ലാത്തരം ബില്ലുകളും ചെക്കുകളും ഇ-സബ്മിഷൻ നടത്താൻ അനുവദിച്ചിരുന്നു. ഇൗ ബില്ലുകളുടെ പ്രിൻറൗട്ട് രാത്രി എട്ടുമണിവരെ ട്രഷറികളിൽ സ്വീകരിച്ചു. ഇനി സമർപ്പിക്കുന്ന ബില്ലുകൾക്കും ഏപ്രിൽ ആദ്യവാരം തുക നൽകാനായി മാറ്റാൻ ധനവകുപ്പ് നിർദേശിച്ചു.
മാർച്ച് അവസാനം വൻേതാതിൽ കടമെടുപ്പ് നടത്തിയിരുന്നു. ഒടുവിൽ 4000 കോടി ഒന്നിെച്ചടുത്തു. അടുത്ത മാസത്തെ ശമ്പളം-പെൻഷൻകൂടി സുഗമമായി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണിത്. വമ്പൻ കടമെടുപ്പ് നടത്തി ട്രഷറിയിൽ പണമെത്തിച്ചതിനാൽ ട്രഷറിയിൽ വൻ ആഘാതമുണ്ടായില്ല. പുതുക്കിയ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ക്രമീകരണങ്ങളായി. ഇതിനായി ട്രഷറി വെള്ളി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. വാർഷിക പദ്ധതിയിൽ പ്രധാന അടിസ്ഥാന വികസന പദ്ധതികൾക്ക് വേണ്ടി നീക്കിെവച്ച 418.42 കോടിയിൽ ഒരു ൈപസയും ചെലവിട്ടിട്ടില്ല.
നിയമസഭ, ധനകാര്യം, കയർ എന്നിവക്ക് പുറമെ ഗതാഗതം 104.62, മരാമത്ത് 161.23, നോർക്ക 153.40, സാമൂഹികനീതി 113.07 എന്നിവയാണ് നൂറുശതമാനത്തിലേറെ ചെലവിട്ട വകുപ്പുകൾ. ധനവകുപ്പിന് 162.34 കോടിയാണ് വകയിരുത്തിയതെങ്കിലും 1652.36 കോടി വിനിയോഗം വന്നു. കയറിന് 112.74 കോടി നീക്കിവെച്ചെങ്കിലും 234.74 കോടിയാണ് വിനിയോഗം. നിയമസഭക്ക് 98 ലക്ഷമാണ് അനുവദിച്ചിരുന്നത്. 15.8 കോടി വിനിയോഗിച്ചു. 1717.43 ശതമാനം.
50 ശതമാനത്തിൽ താഴെ വിനിയോഗമുള്ള വകുപ്പുകൾ
നിയമം -പൂജ്യം, കായികം-യുവജനകാര്യം 46.76, ശാസ്ത്രസാേങ്കതികം 37.98, റവന്യൂ 34.7, ആസൂത്രണം 36.41, ന്യൂനപക്ഷ ക്ഷേമം 38.78 ശതമാനം (43.16 കോടി വകയിരുത്തിയതിൽ വിനിയോഗം 16.78 കോടി മാത്രം), ഭവനം 12.85 , ആഭ്യന്തരം 32.24, പൊതുഭരണം 11.26, ഭക്ഷ്യ പൊതുവിതരണം 49.69, പരിസ്ഥിതി 31.32, ഇലക്ട്രോണിക്സ് ആൻഡ് െഎ.ടി 42.44 ശതമാനം. റീബിൽഡ് കേരളയുടെ 1000 കോടിയിൽ 230 കോടിയോളം മാത്രമാണ് വിനിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.