അനൂപ് ജേക്കബിനെതിരായ കേസ്: പരാതിക്കാരന്‍ തൃപ്തികരമായ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: റേഷന്‍കടക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരായ ആക്ഷേപങ്ങളെക്കുറിച്ച് പരാതിക്കാരന്‍ കൃത്യവും തൃപ്തികരവുമായ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി സിംഗിള്‍ ബെഞ്ച്. വ്യക്തമായ വിശദീകരണം നല്‍കിയില്ളെങ്കില്‍ പിഴയൊടുക്കാന്‍ ഉത്തരവിടേണ്ടിവരും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരം ഇടുക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പരാതിക്കാരനുവേണ്ടി അഭിഭാഷകന്‍ ഹാജരായെങ്കിലും എതിര്‍സത്യവാങ്മൂലം നല്‍കാന്‍ രണ്ടാഴ്ചകൂടി ആവശ്യപ്പെട്ടു. ഇത് അനുവദിച്ചാണ് പരാതിക്കാരന്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചത്. 2015 ഒക്ടോബര്‍ 14ന് ഇടുക്കി ജില്ലയില്‍ ഭക്ഷ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തിയതിനത്തെുടര്‍ന്ന് ഒരു റേഷന്‍കടയുടെ ലൈസന്‍സ് ജില്ല സപൈ്ള ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, മന്ത്രി ഇടപെട്ട് സപൈ്ള ഓഫിസറുടെ ഉത്തരവ് റദ്ദാക്കി റേഷന്‍കടക്ക് അനുമതി നല്‍കി. ഇതിനെതിരെ മൂലമറ്റം സ്വദേശി വി.ഒ. അഗസ്തി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതും അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതും. ഫയല്‍ പരിശോധിക്കാതെയാണ് മന്ത്രിയുടെ ഉത്തരവെന്നായിരുന്നു പരാതിക്കാരന്‍െറ ആരോപണം. എന്നാല്‍, നിയമപരമായി മന്ത്രിക്ക് ഇതിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. മന്ത്രിയെന്ന നിലയില്‍ അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുകല്‍പിക്കുകയാണ് ചെയ്തതെന്നും അധികാര ദുര്‍വിനിയോഗമില്ളെന്നും കേസ് റദ്ദാക്കണമെന്നുമാണ് അനൂപ് ജേക്കബിന്‍െറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.