Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 12:44 AM GMT Updated On
date_range 19 Aug 2017 12:45 AM GMTഅനൂപ് ജേക്കബിനെതിരായ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: സസ്െപൻഡ്ചെയ്ത റേഷന്‍കടക്ക് ലൈസന്‍സ് പുനഃസ്ഥാപിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലൻസ് രജിസ്റ്റർചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ തെളിവുകളൊന്നുമില്ലെന്ന വിജിലൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കി സിംഗിൾബെഞ്ച് ഉത്തരവിട്ടത്. അനാവശ്യ പരാതിയിൽ തനിക്കെതിരെ വിജിലൻസ് കേസെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2015 ഒക്ടോബര്‍ 14ന് ഇടുക്കി ജില്ലയില്‍ ഭക്ഷ്യവകുപ്പ് മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ഒരു റേഷന്‍കടയുടെ ലൈസന്‍സ് ജില്ല സപ്ലൈ ഓഫിസര്‍ സസ്പെൻഡ്ചെയ്തിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ട് സപ്ലൈ ഓഫിസറുടെ ഉത്തരവ് റദ്ദാക്കി റേഷന്‍ കടക്ക് അനുമതി നല്കി. ഇതിനെതിരെ മൂലമറ്റം സ്വദേശി വി.ഒ. അഗസ്തി വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തെൻറ ഭരണപരമായ അധികാരം ഉപയോഗിച്ചാണ് മന്ത്രി നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
മന്ത്രിക്കെതിരായ പരാതിയില്‍ മതിയായ പരിശോധന നടത്താതെ യാന്ത്രികമായാണ് തുടർനടപടികള്‍ സ്വീകരിച്ചത്. ഒരു എക്സിക്യൂട്ടിവ് ഉത്തരവിനെ പിൻപറ്റിയുള്ള പരാതിയില്‍ അന്വേഷണം നടത്താനുള്ള സാധ്യതതന്നെയില്ലായിരുന്നു. അനാവശ്യമായ പരാതികള്‍ പൊതുഭരണ സംവിധാനത്തെ തളര്ത്തുകയാണ്ചെയ്യുക. ഇത്തരമൊരു പരാതിതന്നെ ബാലിശമായിരുന്നു. ഇൗ സാഹചര്യത്തിൽ പരാതിക്കാരനായ തൊടുപുഴ മൂലമറ്റം സ്വദേശി വി.ഒ. അഗസ്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
അനൂപ് ജേക്കബ് രണ്ടാംപ്രതിയായ കേസില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.എസ്. ശശീന്ദ്ര ബാബു, റേഷന്‍ കടയുടമ സെയ്ദുമുഹമ്മദ് എന്നിവരെയും പ്രതികളാക്കിയിരുന്നു. എന്നാൽ, അനൂപ് ജേക്കബിെൻറ ഹരജിയിലുള്ള ഉത്തരവ് ഇവരുടെ കാര്യത്തിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story