വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം
text_fieldsകൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണം നടത്തിയത്. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് ഞായറാഴ്ച പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു പെട്ടന്ന് ആനയുടെ ആക്രമണമുണ്ടായത്. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയിൽ സാധനം വാങ്ങാനായി പോയതായിരുന്നു. കാട്ടാന് വരുന്നത് കണ്ട് സതീശന്റെ കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ തിരിഞ്ഞോടി. ഇതിനിടെ സതീഷിന്റെ നേർക്ക് ആന പാഞ്ഞെത്തി.
എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. ഗുരുതര പരിക്കേറ്റ സതീശനെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.