Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എം.ലോറൻസിന്‍റെ...

എം.​എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന്​ വിട്ടുനൽകേണ്ടെന്ന്​ മറ്റൊരു മകളും

text_fields
bookmark_border
എം.​എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന്​ വിട്ടുനൽകേണ്ടെന്ന്​ മറ്റൊരു മകളും
cancel

കൊ​ച്ചി: സി.​പി.​എം നേ​താ​വ് എം.​എം. ലോ​റ​ൻ​സി​ന്റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​ഠ​ന​ത്തി​നാ​യി​ വി​ട്ടു ന​ൽ​കേ​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി ​മ​റ്റൊ​രു മ​ക​ളു​ടെ സ​ത്യ​വാ​ങ്​​മൂ​ലം.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ വി​ട്ടു ന​ൽ​കാ​ൻ നേ​ര​ത്തെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച മ​ക​ൾ സു​ജാ​ത ബോ​ബ​നാ​ണ്​ നി​ല​പാ​ട്​ മാ​റ്റി പു​തി​യ സ​ത്യ​വാ​ങ്​​മൂ​ലം ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ​ മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കാ​നു​ള്ള സ​മ്മ​ത​പ​ത്ര​ത്തി​ൽ നേ​ര​ത്തെ നി​ർ​ബ​ന്ധി​ച്ച്​ ഒ​പ്പി​ടു​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം പ​ള്ളി​യി​ൽ സം​സ്ക​രി​ക്കാ​ൻ വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന മ​ക​ൾ ആ​ശ​യു​ടെ ഹ​ര​ജി​യി​ലാ​ണ് സു​ജാ​ത സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​ത്. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ആ​ശ​യേ​യും മ​റ്റു മ​ക്ക​ളേ​യും കേ​ട്ട ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ന് കൈ​മാ​റാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ വീ​ണ്ടും ആ​ശ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഹ​ര​ജി ബു​ധ​നാ​ഴ്ച വി​ധി പ​റ​യാ​നാ​യി ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ മാ​റ്റി. ലോ​റ​ൻ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളേ​യും മ​ര​ണ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളേ​യും സം​സ്ക​രി​ച്ച​ത്​ ക്രൈ​സ്ത​വ ആ​ചാ​ര പ്ര​കാ​രം ത​ന്നെ​യാ​ണെ​ന്ന്​ സു​ജാ​ത​യും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ത​ന്‍റെ ബ​ന്ധു​വി​ന്‍റെ മ​ര​ണ ദി​വ​സം ​സം​സ്കാ​ര​ത്തെ​പ്പ​റ്റി സം​സാ​രം വ​ന്നു. പ​ള്ളി സെ​മി​ത്തേ​രി​യി​ൽ അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന്​ പി​താ​വ്​ പ​റ​ഞ്ഞ​തെ​ന്ന്​ സു​ജാ​ത വ്യ​ക്​​ത​മാ​ക്കി. ഇ​ത്​ ഫോ​ണി​ൽ റെ​ക്കോ​ഡ്​ ചെ​യ്​​തെ​ങ്കി​ലും ഫോ​ൺ മാ​റി​യ​പ്പോ​ൾ അ​ത്​ ന​ഷ്ട​മാ​യി.

ഫോ​ൺ ക​മ്പ​നി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും വീ​​ണ്ടെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ടൗ​ൺ​ഹാ​ളി​ൽ ​വെ​ച്ച്​ ബ​ന്ധു​വാ​യ എ​ബി എ​ബ്ര​ഹാം ഒ​പ്പു വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴ​ത്തെ തി​ര​ക്കി​ലും പ്ര​ത്യേ​ക മാ​ന​സി​കാ​വ​സ്ഥ​യി​ലും വാ​യി​ച്ചു പോ​ലും നോ​ക്കാ​തെ ഒ​പ്പി​ട്ടു. മൃ​ത​ദേ​ഹം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ അ​ട​ക്ക​ണ​മെ​ന്നാ​ണ്​ ത​ന്‍റെ നി​ല​പാ​ടെ​ന്നും അ​വ​ർ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM LawrenceHigh CourtMedical college
News Summary - Another daughter also said that the body of MM Lawrence should not be handed over to the medical college
Next Story