ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി
text_fieldsകോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. മാണ്ഡ്യയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.
കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ബംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിൽ മുറിയെടുക്കാൻ എത്തുകയായിരുന്നു ഇവർ. രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും അപാർട്മെന്‍റ് ജീവനക്കാർ മടിവാള പൊലീസിനെ ഏല്‍പ്പിച്ചു. മറ്റ് പെൺകുട്ടികൾ ഓടിപ്പോയി.
ബംഗളുരുവിൽ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രിയോടെ ബംഗളുരുവിൽ എത്തി. മടിവാള പൊലീസ് സ്റ്റേഷനിലുള്ള പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് എപ്പോഴാണെന്ന കാര്യം പൊലീസ് ഇന്ന് തീരുമാനിക്കും.
കുട്ടികള്‍ ഗോവയിലെ മറ്റൊരു സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോവ പൊലീസുമായും അവിടത്തെ ഹോട്ടലുകളുമായും കേരള പൊലീസ് ബന്ധപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.