Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാണാസുര സാഗറിൽ കാണാതായ...

ബാണാസുര സാഗറിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

text_fields
bookmark_border
ബാണാസുര സാഗറിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
cancel

പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​െ​ക്ക​ട്ടി​ൽ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ കാ​ണാ​താ​യ​വ​രിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. നാവിക സേന ഇന്ന്​ രാവിലെ നടത്തിയ തിരച്ചിലിലാണ്​ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്​. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ​ന്ത്ര​ണ്ടാം മൈ​ൽ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ വി​ൽ​സ​ൺ (50), മ​ണി​ത്തൊ​ട്ടി​ൽ മെ​ൽ​ബി​ൻ (34)  എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതോടെ മൂന്നു പേരു​െട മൃതദേഹം ലഭിച്ചു. ഇനി ഒരാളുടെ മൃതദേഹം കൂടി ലഭിക്കാനുണ്ട്​. മൂന്നു ദിവസമായി ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയായിരുന്നു. ഇന്നും തിരച്ചിൽ തുടരുമെന്ന്​ അധികൃതർ അറിയിച്ചു. 

ചൊ​വ്വാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ നാ​വി​ക​സേ​ന​യു​ടെ ആ​റം​ഗ സം​ഘ​മെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും കാ​ണാ​താ​യ നാ​ലു പേ​രി​ൽ ഒ​രാ​ളെ​പ്പോ​ലും ക​െ​ണ്ട​ത്താ​നാ​യി​രുന്നില്ല. പ്രതികൂല കാലാവസ്​ഥ കാരണം ​ചൊവ്വാഴ്​ച രാ​ത്രിയോടെ സംഘം തെര​ച്ചി​ൽ നിർത്തിയിരുന്നു. ചൊ​വ്വാ​ഴ്ച പെയ്ത ക​ന​ത്ത മ​ഴ​യും കാ​റ്റും തി​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാധിച്ചിരുന്നു. അ​ഗ്​​നി​ശ​മ​ന സേ​ന​യും ജീ​വ​ൻ​ര​ക്ഷ സ​മി​തി​യും ബേ​പ്പൂ​രി​ൽ​നി​ന്നു​ള്ള മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചൊ​വ്വാ​ഴ്​​ച പ​ക​ൽ മു​ഴു​വ​ൻ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. രാ​വി​ലെ തി​ര​ച്ചി​ലി​ന് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച നേ​വി സം​ഘം വൈ​കീ​ട്ട്​ നാ​ലു​മ​ണി​ക്കാ​ണ്​ ബാ​ണാ​സു​ര തീ​ര​ത്തെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ്​ ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​​​​​​​​​െൻറ മ​ഞ്ഞൂ​റ പ​ന്ത്ര​ണ്ടാം​ ൈമ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ നാ​ലു പേ​രെ കാ​ണാ​താ​യ​ത്. പ​ന്ത്ര​ണ്ടാം മൈ​ൽ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ വി​ൽ​സ​ൺ (50), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​മ്പു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടി​ല​ട​ത്ത് സ​ചി​ൻ (20), വ​ട്ട​ച്ചോ​ട് ബി​നു (42), മ​ണി​ത്തൊ​ട്ടി​ൽ മെ​ൽ​ബി​ൻ (34) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ നീ​ന്തി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banasura sagar damkerala newsmalayalam newsfound missing bodies
News Summary - another one missed in banasura sagar to be found -kerala news
Next Story