ഒാർത്തഡോക്സ് സഭയിൽ വീണ്ടും ലൈംഗിക പീഡന പരാതി
text_fieldsപത്തനംതിട്ട: ഒാർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും ലൈംഗിക പീഡന ആരോപണം. യുവതിയുടെ ഭർത്താവ് പരാതി നൽകിയെങ്കിലും നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഇടപെട്ട് പിൻവലിപ്പിച്ചതായാണ് ആക്ഷേപം. നിരണം ഭദ്രാസനത്തിലെ വൈദികർ കൂട്ടത്തോടെ ഭർതൃമതിയെ പീഡിപ്പിച്ച സംഭവം ഒാർത്തഡോക്സ് സഭയെ പിടിച്ചുലക്കുന്നതിനിടെയാണ് സമാനമായ പുതിയ പരാതിയും ഉയരുന്നത്.
ഭാര്യയെ ൈവദികൻ പീഡിപ്പിച്ചതായി റാന്നി ചിറ്റാർ സ്വദേശിയായ പ്രവാസി യുവാവ് ജൂൺ നാലിനാണ് നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാർ നിേക്കാദിമോസിന് പരാതി നൽകിയത്. ‘മുൻ ഇടവക വികാരി വർഷങ്ങളായി തെൻറ ഭാര്യയുമായി അവിശുദ്ധ ബന്ധം പുലർത്തുകയായിരുന്നു. അത് തെൻറ മാതാവും മകനും അറിഞ്ഞതോടെ ഭാര്യ മനോനില തെറ്റിയ നിലയിലാണ്. ഇതറിഞ്ഞാണ് താൻ നാട്ടിലെത്തിയത്. തെൻറ ഉള്ളിൽ കടുത്ത പ്രതികാരവാഞ്ഛയുണ്ട്. പിതാവ് ഇടപെട്ട് വൈദികനെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ താൻ എന്താവും ചെയ്യുക എന്നു പറയാനാവില്ല’ -പരാതിയിൽ പറഞ്ഞു. ഇത് യുവാവ് പിന്നീട് പിൻവലിക്കുകയായിരുന്നു.
പരാതി ലഭിച്ചതായും പരാതിക്കാരൻ പിന്നീട് പിൻവലിച്ചതായും മെത്രാപ്പോലീത്ത സ്ഥിരീകരിക്കുന്നുണ്ട്.
മെത്രാപ്പോലീത്ത നിർബന്ധിച്ച് പരാതി പിൻവലിപ്പിക്കുകയായിരുന്നുവെന്ന് അതേ ഭദ്രാസന വൈദികനും സഭ മാനേജിങ് കമ്മിറ്റി അംഗവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടറുമായ ഫാ. മാത്യൂസ് വാഴകുന്നം ആരോപിക്കുന്നു. പരാതി നൽകി വിദേശത്ത് ജോലിക്കുപോയ യുവാവിനെ മെത്രാപ്പോലീത്ത ആറുതവണ ഫോണിൽ വിളിച്ചു. പിൻവലിക്കണമെന്ന നിരന്തര നിർബന്ധെത്തതുടർന്ന് യുവാവ് വഴങ്ങുകയായിരുന്നുവെന്ന് ഫാ. വാഴകുന്നം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.