ഇടുക്കി പന്നിയാറിലും ബി.എൽ റാമിലും കാട്ടാനയിറങ്ങി; റേഷൻ കടയും ചായക്കടയും തകർത്തു; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
text_fieldsഅടിമാലി: ഇടുക്കി പന്നിയാറിലും ബി.എൽ റാമിലും കാട്ടാനയുടെ ആക്രമണം. പന്നിയാറിൽ റേഷൻ കടയും ബി.എൽ റാമിൽ ചായക്കടയുമാണ് ആന തകർത്ത്. ശാന്തൻപാറയിൽ ഭീതി വിതച്ച് ജനവാസ കേന്ദ്രങ്ങളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാന അരി കാെമ്പനാണ് വീണ്ടും ആക്രമകാരിയായത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
പുലർച്ചെ അഞ്ച് മണിയോടെ പന്നിയാർ എസ്റ്റേറ്റിലെ ആന്‍റണിയുടെ റേഷൻ കടക്ക് നേരെയായിരുന്നു അരിക്കൊമ്പൻ എന്ന ആനയുടെ ആക്രമണം. പുലർച്ചെ രണ്ട് മണിവരെ കാട്ടാന റേഷൻ കടയുടെ പരിസരത്ത് ഉണ്ടായിരുന്നു. തുടർന്ന് കടയുടമ വനം വകുപ്പിന്‍റെ പ്രത്യേക സംഘത്തെ വിവരം അറിയിച്ചു. പെട്രോളിങ് നടത്തിയ സംഘം ആനയെ കാണാത്തതിനെ തുടർന്ന് മൂന്നു മണിയോടെ മടങ്ങിപ്പോയി.
ഒൻപതാം തവണയാണ് റേഷൻ കടക്ക് നേരെ ആക്രമണം ഉണ്ടായത്. റേഷൻ സാധനങ്ങൾ താെട്ടടുത്ത ലയത്തിന്റെ മുറിയിലേക്ക് മാറ്റിയിരുന്നതിനാൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ല. രണ്ട് ആഴ്ചക്കിടെ നാലാമത്തെ തവണയാണ് അരി കാെമ്പൻ റേഷൻ കട തകർക്കാനെത്തിയത്.
ബിയൽറാമിൽ കുന്നത്ത് ബെന്നിയുടെ ചായക്കടയാണ് ഇടിച്ച് തകർത്തത്. കടയിൽ ഉണ്ടായിരുന്ന ബെന്നിയുടെ തലയിൽ ഇഷ്ടിക വീണ് പരിക്കേറ്റു. മുറിവേറ്റ തലയുമായി ബെന്നി ആനയിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. രക്തം വാർന്ന് തളർന്ന് വീണ ബെന്നിയെ നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചു.
കാട്ടാനയുടെ ആക്രമണം തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കാത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഉപരോധ സമരവുമായി രംഗത്തെത്തി. അരി ഇഷ്ടമായ ഈ കാട്ടാന ചിന്നക്കനാൽ, ബിയൽ റാം, സൂര്യനെല്ലി എന്നിവിടങ്ങളിൽ നിരവധി പല ചരക്ക് കടകൾ തകർത്തിട്ടുണ്ട്. ദേശീയ പാതയിൽ ഭൂരിഭാഗം സമയങ്ങളിലും നിലയുറപ്പിച്ചിട്ടുള്ള ഈ കാട്ടാന വാഹനങ്ങൾ ആക്രമിക്കുന്നതും പതിവാണ്.
നേരത്തെ തമിഴ് നാട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ബെെക്കിൽ വന്ന ദമ്പതികൾ ഈ കാട്ടാനയുടെ ആക്രമണത്തിനിരയാവുകയും സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം 15 ദിവസം മുൻപ് ബെെക്കിലെത്തിയ യുവാക്കളും ഇതേ ആനയുടെ മുൻപിൽ അകപ്പെട്ടെങ്കിലും കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കാെല്ലപ്പെട്ട വാച്ചർ ശക്തിവേലിന്റെ ഇടപെടൽ യുവാക്കൾക്ക് രക്ഷയായിരുന്നു.
കാട്ടാന ഭീതിയിലായ ജനങ്ങൾ ഇന്നലെയും സംഘടിച്ച് റാേഡ് ഉപരാേധിച്ചു. ബിയൽ റാം - ബാേഡിമെട്ട് റാേഡാണ് ഉപരാേധിച്ചത്. പാെലീസ് - വനം വകുപ്പ് അധികാരികളെത്തി നടത്തിയ ചർച്ചയിൽ പ്രശ്നക്കാരായ കാട്ടാനകളെ പിടികൂടി മേഖലയിൽ നിന്ന് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുതൽ റാപ്പിഡ് റെസ്പാേണ്ട്സ് ടീം മേഖലയിൽ പ്രവർത്തിക്കുമെന്ന് ഹെെറേഞ്ച് ചീഫ് ഫാേറസ്റ്റ് കൺസർവ്വേറ്റർ താേണ്ടി മലയിൽ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. ഇത് വെള്ളിയാഴ്ച തന്നെ നടപ്പാക്കാൻ മുന്നാർ ഡിവിഷണൽ ഫാേറസ്റ്റ് ഓഫീസിൽ നിന്നും അറിയിച്ചു. ഇതേ തുടർന്നാണ് സമരം പിൻവലിച്ചത്. കൂടാതെ ബെന്നിയുടെ ചികിത്സയും കടക്കുള്ള നഷ്ടപരിഹാരവും വനം വകുപ്പ് നൽകും.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബോഡിമെട്ടിൽ ദേശീയപാത ഉപരോധിച്ചു. ആക്രമണകാരികളായ മൂന്ന് ആനകളെ പ്രദേശത്ത് നിന്ന് പിടിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
പ്രശ്നപരിഹാരത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ കുമാരി മോഹൻകുമാറും നാട്ടുകാരുമായി ചർച്ച നടത്തി. കാട്ടാന ആക്രമണം സംബന്ധിച്ച് 31-ാം തീയതി തിരുവനന്തപുരത്ത് വിശദമായ യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.