രണ്ടാം ജന്മത്തിൽ വീടണഞ്ഞ് അൻഷാദ്
text_fieldsഅമ്പലപ്പുഴ: ‘‘രാവിലെ തരുന്ന രണ്ട് കേക്കും ഒരു കോളയുമാണ് ഒരു ദിവസത്തെ ആഹാരം. ഇത് കഴിച്ചാണ് 60 കിലോമീറ്റർ ഒരു ദിവസം നടക്കുന്നത്. അങ്ങനെ ഒരു മാസം 1500 കിലോ മീറ്റർ നടക്കണം. പ്രതികരിക്കാനാകില്ല, അറബി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തും ’’. സൗദിയിലെ ‘ആടുജീവിത’ ത്തിൽനിന്ന് രക്ഷെപ്പട്ടെത്തിയ അൻഷാദ് ഇത് പറയുേമ്പാൾ കണ്ണുകളിൽ ഇപ്പോഴും ഭീതി. ഭാര്യ റാഷിദ ഗർഭിണിയായിരുന്നപ്പോഴാണ് അൻഷാദ് വിദേശത്തേക്ക് പോയത്. രണ്ട് വയസ്സുള്ള മകൻ ഉമറുൽ ഫാറൂഖിനെ കാണുന്നത് ഇപ്പോഴാണ്.
പിറന്ന നാട്ടിൽ തിരിച്ചെത്താനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൗദി അറേബ്യയിലെ മരുഭൂമിയിലെ പട്ടിണിക്ക് കൂട്ടായി ഒട്ടകങ്ങൾ മാത്രമാണുണ്ടായിരുന്നത് . അവിടെ എത്തിയ തനിക്ക് ജുമാ നിസ്കരിക്കാനായത് തടവറയിൽനിന്നും രക്ഷപ്പെട്ടതിന് ശേഷമാണ്. നിസ്കാര സമയം അറിയാൻ വാച്ചോ മെബൈലോ ഇല്ല. സുബഹി നിസ്കാരത്തിന് വിളിച്ചുണർത്തിയിരുന്നത് ഒട്ടകങ്ങളായിരുന്നു. അവറ്റകൾക്ക് തീറ്റക്കുള്ള സമയം ആകുമ്പോൾ എഴുന്നേറ്റ് തട്ടുകയും മുട്ടുകയും ചെയ്യും.
ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകൻ നൗഷാദ് കൊല്ലം, റോയൽ ട്രാവത്സിലെ മുജീബ്, കാക്കാഴം കമ്പിവളപ്പ് സ്വദേശി സിയാദ് എന്നിവരുടെ ഇടപെടലാണ് തനിക്ക് രണ്ടാം ജന്മമേകിയതെന്ന് അൻഷാദ് പറഞ്ഞു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡ് കാക്കാഴം പുതുവൽ ജലാലുദ്ദീൻ-ലൈല ദമ്പതികളുടെ മകൻ അൻഷാദ്, 2017 ഒക്ടോബർ 18നാണ് സുഹൃത്തിെൻറ ബന്ധു നൽകിയ വിസയിൽ അൻഷാദ് റിയാദിലെത്തിയത്.
വിസക്കായി 80,000 രൂപയും നൽകിയിരുന്നു. സൗദി പൗരെൻറ വീട്ടിലെ മജ്ലിസിലെത്തുന്ന അതിഥികൾക്ക് ചായ നൽകുന്ന ജോലിയാണെന്നാണ് പറഞ്ഞത്.
റിയാദിലെത്തിയതിനുശേഷം മരുഭൂമിയിൽ കൊണ്ടുപോയി ടെൻറിൽ പാർപ്പിച്ച് ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി നൽകുകയായിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് റിയാദിലുള്ള സാമൂഹിക പ്രവർത്തകർ ഇടപെട്ട് എംബസിയിലും മറ്റും പരാതി നൽകിയെങ്കിലും നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.