Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യത്തിന്​ പകരം...

ചോദ്യത്തിന്​ പകരം ഉത്തരം തന്നെ നൽകി കേരള സർവകലാശാല പരീക്ഷ

text_fields
bookmark_border
ചോദ്യത്തിന്​ പകരം ഉത്തരം തന്നെ നൽകി കേരള സർവകലാശാല പരീക്ഷ
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചോ​ദ്യ​പേ​പ്പ​റി​ന്​ പ​ക​രം ഉ​ത്ത​ര സൂ​ചി​ക ത​ന്നെ ന​ൽ​കി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല. കു​ഴ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ പ​ക​രം ഉ​ത്ത​ര​ങ്ങ​ളു​ടെ സൂ​ച​ന ചോ​ദ്യ​പേ​പ്പ​ർ രൂ​പ​ത്തി​ൽ ല​ഭി​ച്ച​തോ​ടെ എ​ല്ലാ ഉ​ത്ത​ര​വും തെ​റ്റാ​തെ പ​ക​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ 'സം​തൃ​പ്ത പ​രീ​ക്ഷ' എ​ഴു​തി മ​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്സ്​ പ​രീ​ക്ഷ​യി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ഹാ​യം ല​ഭി​ച്ച​ത്.

'സി​ഗ്​​ന​ൽ​സ്​ ആ​ൻ​ഡ് സി​സ്റ്റം​സ്' പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കാ​ണ് ചോ​ദ്യ​ക്ക​ട​ലാ​സി​ന് പ​ക​രം ഉ​ത്ത​ര​സൂ​ചി​ക ത​ന്നെ ല​ഭി​ച്ച​ത്. പ​രീ​ക്ഷ ക​ൺ​ട്രോ​ള​റു​ടെ ഓ​ഫി​സി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ്​ വി​വ​രം. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ൻ ചോ​ദ്യ​പേ​പ്പ​റി​നൊ​പ്പം ഉ​ത്ത​ര​സൂ​ചി​ക​യും സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കും. പ​രീ​ക്ഷ ക​ൺ​ട്രോ​ള​റു​ടെ ഓ​ഫി​സി​ൽ നി​ന്ന്​ ചോ​ദ്യ​പേ​പ്പ​റി​ന് പ​ക​രം ഉ​ത്ത​ര​സൂ​ചി​ക പ്രി​ന്‍റ്​ ചെ​യ്ത്​ ന​ൽ​കു​ക​യാ​യി​രു​ന്ന​ത്രെ.

പ​രീ​ക്ഷ ക​ൺ​ട്രോ​ള​റു​ടെ ഓ​ഫി​സി​ൽ നി​ന്ന് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഉ​ത്ത​ര​ക്ക​ട​ലാ​സി​നോ​ടൊ​പ്പം ഉ​ത്ത​ര സൂ​ചി​ക അ​യ​ച്ചു​കൊ​ടു​ത്തു. ചോ​ദ്യ​പേ​പ്പ​ർ കൂ​ടി അ​യ​ച്ചു​ത​രാ​ൻ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ ക​ൺ​ട്രോ​ള​റെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വീ​ഴ്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​തേ​വ​രെ സ​ർ​വ​ക​ലാ​ശാ​ല, പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യോ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ചോ​ദ്യ​പേ​പ്പ​ർ ഈ ​വ​ർ​ഷ​വും ആ​വ​ർ​ത്തി​ച്ച സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ​ഉ​ത്ത​ര സൂ​ചി​ക ന​ൽ​കി​യു​ള്ള പ​രീ​ക്ഷ ന​ട​ത്തി​പ്പും പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:question paperanswer keyKerala University Exam
News Summary - answer key given instead of question in Kerala University Exam
Next Story