പി.എസ്.സി ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരസൂചിക; സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിൽ ഗുരുതര പിഴവ്
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരസൂചിക. ശനിയാഴ്ച നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ്.
സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് വീഴ്ചയുണ്ടായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദാക്കി. ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്.
ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പുതിയ പരീക്ഷ നടത്തുന്നത് നീണ്ടുപോയാൽ നിരവധി പേരുടെ പ്രൊമോഷനുള്ള സാധ്യത ഇല്ലാതാകും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് വീഴ്ചക്കു കാരണം. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കി.
സാധാരണ നിലയിൽ ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് കൊടുക്കുന്നതെന്നും പി.എസ്.സി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.