ഉത്തരക്കടലാസ് ചോർച്ച: രാജ്ഭവൻ ഗേറ്റിൽ വി.സിയെ കെ.എസ്.യുക്കാർ തടഞ്ഞു
text_fieldsതിരുവനന്തപുരം: ഉത്തരേപപ്പർ ചോർച്ച സംഭവത്തിൽ ഗവർണറെ കണ്ട് മടങ്ങുകയായിരുന്ന കേരള സർവകലാശാല വൈസ് ചാൻസലർ ഡേ ാ.വി.പി. മഹാദേവൻപിള്ളയെ കെ.എസ്.യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ തടഞ്ഞ് കരിെങ്കാടി കാണിച്ചു. അഞ്ച് മിനിറ്റേ ാളം റോഡിൽ തടഞ്ഞിട്ട വി.സിയുടെ വാഹനം ഏറെ പണിപ്പെട്ടാണ് പൊലീസ് കടത്തിവിട്ടത്.
വി.സിയുടെ വാഹനത്തിന് മുന ്നിലേക്ക് പെൺകുട്ടികൾ ഉൾപ്പെടെ പത്തോളം പേരടങ്ങിയ സംഘം അപ്രതീക്ഷിതമായാണ് ചാടിവീണത്. വൈസ് ചാൻസലർക്ക് അകമ്പടിയുണ്ടായിരുന്നത് പൊലീസ് വാനിെല നാല് പൊലീസുകാർ മാത്രമായിരുന്നു. പ്രതിഷേധക്കാരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വാഹനത്തിന് മുന്നിലുണ്ടായിരുന്ന പ്രതിഷേധക്കാരെ ഏറെ പണിെപ്പട്ടാണ് പൊലീസ് തള്ളിമാറ്റി വി.സിക്ക് വഴിയൊരുക്കിയത്. വാഹനം തടഞ്ഞ സംഘത്തിലുണ്ടായിരുന്ന രണ്ട് കെ.എസ്.യുക്കാരെ മ്യൂസിയം പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി.
പൊലീസും പ്രവർത്തകരും തമ്മിൽ ഇത് ബലപ്രയോഗത്തിനിടയാക്കി. ഒടുവിൽ മറ്റൊരു പൊലീസ് വാനിലെത്തിയ സംഘത്തിെൻറ സഹായത്തോടെയാണ് വി.സിയെ തടഞ്ഞ സംഘത്തിലെ റിങ്കു, ആദർശ് എന്നീ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
അതിസുരക്ഷാമേഖലയായ രാജ്ഭവെൻറ ഗേറ്റിൽതന്നെ വി.സിയെ തടഞ്ഞിട്ടതും ഗുരുതര സുരക്ഷാവീഴ്ചയാണ്. നേരേത്ത സർവകലാശാലയിൽ പ്രതിഷേധവുമായി കെ.എസ്.യുക്കാർ എത്തിയിട്ടും വി.സിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് ശ്രദ്ധിച്ചില്ല.
വി.സിക്ക് നേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹമെന്ന് സർവകലാശാല
തിരുവനന്തപുരം: രാജ്ഭവനില്‍ ചാന്‍സലറായ ഗവർണറെ സന്ദര്‍ശിക്കാനെത്തിയ വൈസ് ചാന്‍സലറെ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കെ.എസ്.യു പ്രവർത്തകരുടെ നടപടി തികച്ചും പ്രതിഷേധാര്‍ഹമെന്ന് കേരള സര്‍വകലാശാല വാർത്തക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. തെറ്റായ ധാരണകളുമായി സര്വകലാശാലെയയും വൈസ് ചാന്‍സലറെയും കടന്നാക്രമിക്കുന്നതില്‍നിന്ന് വസ്തുത തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.