പി.കെ. ശ്യാമളക്കെതിരെ ഉപാധ്യക്ഷൻ; സി.പി.എമ്മിലെ ഭിന്നത താഴെ തട്ടിലേക്ക്
text_fieldsകണ്ണൂർ: ആന്തൂർ വിഷയത്തിൽ സി.പി.എം നേതൃത്വത്തിലെ ഭിന്നത ആന്തൂർ നഗരസഭ ഭരണസമിതിയിലേക്കും വ്യാപിക്കുന്നു. നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ പരോക്ഷമായി തള്ളി വൈസ് ചെയർമാൻ കെ. ഷാജു രംഗത്തെത്തി. ഫേസ്ബുക്കിലെ അഭിപ്രായപ്രക ടനം വിവാദമായതോടെ ഷാജു അത് പിൻവലിച്ചു. ‘‘തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക ്കാനോ ജയിക്കാനോ നിൽക്കരുത്. അത് ഞാനായാലും’’ -ഇതായിരുന്നു ഷാജുവിെൻറ ഫേസ്ബുക് പോസ്റ്റ്. തെൻറ േപാസ ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് പിൻവലിച്ചതെന്നും ഭരണസമിതിയിൽ ഭിന്നതയില്ലെന്നും ഷാജു വിശദ ീകരിച്ചു.
എന്നാൽ, പി.കെ. ശ്യാമളയെ സംരക്ഷിക്കാനുള്ള സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനത്തിനെതിരായ ആന്തൂരി ലെ സി.പി.എം ഘടകങ്ങളിലെ അതൃപ്തിയാണ് കെ. ഷാജുവിെൻറ പോസ്റ്റിലൂടെ മറനീക്കുന്നത്. വ്യവസായി സാജൻ പാറയിലി െൻറ ആത്മഹത്യയിേലക്ക് നയിച്ച വിഷയത്തിൽ ചെയർപേഴ്സൻ പി.കെ. ശ്യാമളക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലാണ് ആന് തൂർ ഉൾപ്പെട്ട തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും മേഖലയിലെ നാലു ലോക്കൽ കമ്മിറ്റികളിലുമുണ്ടായത്. കണ്ണൂർ ജില്ല സെക്രേട്ടറിയറ്റും അങ്ങനെ വിലയിരുത്തിയശേഷമാണ് ശ്യാമളക്ക് വീഴ്ചപറ്റിയെന്ന് പി. ജയരാജനും എം.വി. ജയരാജനും പൊതുയോഗത്തിൽ പരസ്യമായി ഏറ്റുപറഞ്ഞത്.
വിഷയം സംസ്ഥാന സെക്രേട്ടറിയറ്റിലെത്തിയപ്പോൾ എല്ലാം മാറി. ശ്യാമളയെ കുറ്റപ്പെടുത്താൻ തെളിവില്ലെന്ന് വിലയിരുത്തിയ സംസ്ഥാന െസക്രേട്ടറിയറ്റ് ശ്യാമളക്ക് വീഴ്ചപറ്റിയെന്ന് പൊതുയോഗത്തിൽ പറഞ്ഞതാണ് തെറ്റെന്നാണ് വിലയിരുത്തിയത്. ജില്ല സെക്രേട്ടറിയറ്റിെൻറ തീരുമാനമാണ് താൻ പറഞ്ഞതെന്നായിരുന്നു പി. ജയരാജൻ ഇതിന് സംസ്ഥാനസമിതിയിൽ നൽകിയ മറുപടി. അതിനിടെയാണ് സംസ്ഥാന സമിതിയിൽ ജെയിംസ് മാത്യു എം.എൽ.എ വെളിപ്പെടുത്തൽ നടത്തിയത്. സാജെൻറ കൺവെൻഷൻ സെൻററിന് നിർമാണ അനുമതി മുടക്കാൻ ചെയർപേഴ്സൻ പി.കെ. ശ്യാമളയുടെ ഭർത്താവ് കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ മന്ത്രി കെ.ടി. ജലീലിെൻറ പി.എയെ വിളിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ.
അങ്ങനെ പി. ജയരാജനും ജെയിംസ് മാത്യുവും ഒരുവശത്തും കോടിയേരി ബാലകൃഷ്ണനും എം.വി. ഗോവിന്ദനും മറുഭാഗത്തുമായി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത മറനീക്കിയതിന് പിന്നാലെയാണ് നഗരസഭ വൈസ് ചെയർമാൻ കെ. ഷാജു ചെയർേപഴ്സൻ ശ്യാമളക്കെതിരെ രംഗത്തുവന്നത്. പ്രതിപക്ഷമില്ലാത്ത ആന്തൂർ ഭരണസമിതിയിൽ ശ്യാമളയും ഷാജുവും തമ്മിൽ നേരത്തേ മുതൽ സ്വരച്ചേർച്ചയിലല്ല. ജെയിംസ് മാത്യുവിെൻറ അടുപ്പക്കാരൻ കൂടിയാണ് കെ. ഷാജു.
ആന്തൂർ: സെക്രട്ടറി നിലവിൽ പ്രതിയല്ലെന്ന് പൊലീസ്; മുൻകൂർ ജാമ്യഹരജി തീർപ്പാക്കി
കൊച്ചി: കണ്‍വെന്‍ഷന്‍ സെൻററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ ആന്തൂർ നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് നൽകിയ മുൻകൂർ ജാമ്യഹരജി ൈഹകോടതി തീർപ്പാക്കി. കേസിൽ ഗിരീഷിനെ നിലവിൽ പ്രതിയാക്കിയിട്ടില്ലെന്ന ക്രൈംബ്രാഞ്ചിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണ് ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ അവസാനിപ്പിച്ചത്.
ആന്തൂർ നഗരസഭ പരിധിയിൽ നിർമിച്ച കൺവെൻഷൻ സെൻററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജെൻറ ആത്മഹത്യയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഗിരീഷിെൻറ വാദം. കേരള മുനിസിപ്പൽ കെട്ടിട നിർമാണച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനാലാണ് ലൈസൻസ് നിഷേധിച്ചത്.
ജൂൺ 18ന് സാജൻ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഈ മാസം 20ന് തന്നെ സസ്പെൻഡ് ചെയ്തു. സാജെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടിയല്ലാതെ കുറ്റമൊന്നും ചെയ്യാത്ത സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗിരീഷിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിനുവേണ്ടി എ.ഡി.ജി.പി കോടതിയെ അറിയിച്ചത്.
ആന്തൂർ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തളിപ്പറമ്പ്: കൺവെൻഷൻ സെൻററിന് അനുമതി ലഭിക്കാത്തിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ അറസ്റ്റ്ചെയ്തു നീക്കി.
സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ മാത്രമല്ല സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനെതിരെയും കേസെടുക്കണമെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു. ആന്തൂരിലെ ഭരണം നിയന്ത്രിക്കുന്നത് ശ്യാമളയാണോ ഗോവിന്ദനാണോ എന്ന് പരിശോധിക്കണം. ഉദ്യോഗസ്ഥരെ മാത്രം പഴിചാരി രക്ഷപ്പെടാനാവില്ല. ഭരണതലത്തിലേക്ക് കുടുംബകാര്യങ്ങൾ കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് ചെയർപേഴ്സെൻറ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. ജ്യോതികുമാർ ചാമക്കാലയുടെയും ജോഷി കണ്ടത്തിലിെൻറയും പ്രസംഗത്തിനിടെ പൊലീസ് ബാരിക്കേഡ് തകർക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമം നടത്തി. ഇതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് പൊലീസ് ജലപീരങ്കിയിൽനിന്ന് വെള്ളം ചീറ്റി സമരക്കാരെ പിരിച്ചുവിടാൻ ശ്രമം നടത്തി. എന്നാൽ, പിരിഞ്ഞുപോകാതെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റിജിൽ മാക്കുറ്റിയടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.
അതിനിടെ ചില പ്രവർത്തകർ പ്രകടനമായി ചെന്ന് ധർമശാലയിൽ ദേശീയപാത ഉപരോധിക്കാനുള്ള ശ്രമവും നടത്തി. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. മാർച്ചിന് ഒ.കെ. പ്രസാദ്, വി.പി. അബ്ദുൽ റഷീദ്, നൗഷാദ് ബ്ലാത്തൂർ, ജൂബിലി ചാക്കോ, സുധീപ് ജയിംസ്, അമൃത രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.