ആന്തൂർ: ഇലക്കും മുള്ളിനും കേടില്ലാതെ അന്വേഷണ റിപ്പോർട്ട്
text_fieldsകണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിെ ൻറ അന്വേഷണം അന്തിമഘട്ടത്തിൽ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാെനാരുങ്ങുകയാണ് ക ണ്ണൂർ നാർകോട്ടിക്ക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം. സി.പ ി.എം നിയന്ത്രണത്തിലുള്ള ആന്തൂർ നഗരസഭ പ്രതിസ്ഥാനത്തുള്ള കേസിൽ ഇലക്കും മുള്ളിനും ക േടില്ലാത്ത റിപ്പോർട്ടാണ് തയാറാകുന്നതെന്നാണ് വിവരം.
തെൻറ സ്വപ്നപദ്ധതി യായ പാർത്ഥ കൺവെൻഷൻ സെൻററിന് ആന്തൂർ നഗരസഭയിൽനിന്നുള്ള അനുമതി വൈകുമെന്ന തോന്നൽ തന്നെയാണ് സാജനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘം എത്തിയിരിക്കുന്ന നിഗമനം. എന്നാൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ വിധം ആന്തൂർ നഗരസഭാധികൃതർക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. അതേസമയം, ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന സി.പി.എം കേന്ദ്രങ്ങളുടെ പ്രചാരണം പൂർണമായും തള്ളുകയും ചെയ്യുന്നതാണ് റിപ്പോർട്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ ആന്തൂർ കേസ് ഒരേസമയം സാജെൻറ കുടുംബത്തിനും സി.പി.എമ്മിനും സ്വീകാര്യമായ രീതിയിലുള്ള പരിസമാപ്തിയിലേക്കാണ് നീങ്ങുന്നത്.
ജനവികാരത്തിനൊപ്പംനിന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദെൻറ ഭാര്യ കൂടിയായ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തിയത്. പിന്നീട് സംസ്ഥാന കമ്മിറ്റി ഇടപെട്ട് അത് തിരുത്തി. ഇതേചൊല്ലി കണ്ണൂർ ഘടകത്തിൽ ഭിന്നാഭിപ്രായം ഉയരുകയും ചെയ്തതോടെ ആന്തൂർ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് പാർത്ഥ കൺെവൻഷൻ സെൻററിന് ഇളവുകളോടെ ആന്തൂർ നഗരസഭ താൽക്കാലിക അനുമതി നൽകിയത്. സെൻറർ പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ വിവാദം തുടരാൻ സാജെൻറ കുടുംബത്തിനും താൽപര്യമില്ല. ചുരുക്കത്തിൽ പ്രത്യേക അന്വേഷണ സംഘം തളിപ്പറമ്പ് ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകുന്നതോടെ പ്രമാദമായ ആന്തൂർ കേസിന് തിരശ്ശീല വീഴാനാണ് സാധ്യത.
സാജെൻറ ഭാര്യക്ക് എസ്.പിയുടെ കത്ത്
കണ്ണൂർ: സാജൻ പാറയിലിെൻറ ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളില്ലെന്നും അന്വേഷണ സംഘം അങ്ങനെെയാന്നും കണ്ടെത്തിയിട്ടില്ലെന്നും സാജെൻറ കുടുംബത്തിന് ജില്ല പൊലീസ് മേധാവിയുടെ കത്ത്. അന്വേഷണ സംഘത്തെ ഉദ്ധരിച്ച് നടന്ന പ്രചാരണങ്ങൾക്കെതിരെ സാജെൻറ ഭാര്യ ബീന നൽകിയ കത്തിനുള്ള മറുപടിയിലാണ് ജില്ല പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് ആരോടും പറഞ്ഞിട്ടില്ലെന്നും ജില്ല പൊലീസ് മേധാവിയുടെ കത്തിൽ വ്യക്തമാക്കി. സാജെൻറ കൺവെൻഷൻ സെൻററിനുള്ള അനുമതി വൈകിപ്പിച്ച ആന്തൂർ നഗരസഭയുടെ നിലപാടാണ് ആത്മഹത്യയുടെ കാരണമെന്ന് സാജെൻറ കുടുംബം പരാതിപ്പെട്ടതിന് തിരിച്ചടിയായാണ് കുടുംബപ്രശ്നങ്ങളാണെന്ന പ്രചാരണം നടന്നത്. കുടുംബത്തിെൻറ ഫോൺവിളി വിവരങ്ങൾ ആയുധമാക്കിയായിരുന്നു പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.