ആന്തൂർ: സി.ബി.െഎ അന്വേഷണം വേണം -മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യം സി.ബി.െഎ അന്വേഷിക്കണമെന് ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. അമൃത് അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ കേ ാർപറേഷൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊലീസ് പിണറായി വിജയെൻറ ഇംഗിതത്തിന് എതിരായി പ്രവർത്തിക്കില്ല. ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജെൻറ ഭാര്യയെ മാനസികമായി പീഡിപ്പിക്കുകയും സ്വഭാവഹത്യ ചെയ്യുകയുമാണ്. സാജെൻറ കുടുംബത്തെ കോൺഗ്രസ് സംരക്ഷിക്കും. ആന്തൂർ വിഷയത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി തിരക്കഥ തയാറാക്കുന്നുണ്ട്. ഇൗ തിരക്കഥയാണ് ഇനി റിപ്പോർട്ടായി വരാൻ പോകുന്നത്.
പി.എസ്.സിയെ നോക്കുകുത്തിയാക്കി എസ്.എഫ്.െഎ നേതാക്കളുടെ വീട്ടിൽ സമാന്തര ഒാഫിസ് പ്രവർത്തിക്കുകയാണ്. ഒന്നാം പ്രതിക്ക് ഒന്നാം റാങ്ക് കിട്ടുന്ന സാഹചര്യമാണുള്ളത്. ഇവർ കേരളത്തിന് ഭീഷണിയാണ്. മുഖ്യമന്ത്രിക്കും ക്രിമിനൽ പശ്ചാത്തലമുള്ളതിൽ അദ്ദേഹത്തിനിത് തടയാൻ ചങ്കൂറ്റമില്ല. മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.