അംബേദ്കർ വിരുദ്ധ പരാമർശം: നാളെ അമിത് ഷായുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധിക്കും
text_fieldsതിരുവനന്തപുരം: ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറെ അധിക്ഷേപിച്ച ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നടപടിക്കെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. നാളെ വൈകിട്ട് ഡി.സി.സികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അമിത് ഷായുടെ കോലം കത്തിക്കും.
കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജുവാണ് ഇക്കാര്യം അറിയിച്ചത്. "അംബേദ്കർ, അംബേദ്കർ, അംബേദ്കർ... എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു"എന്ന അമിത് ഷായുടെ പ്രസ്താവനയിലൂടെ ബി.ജെ.പിയുടെ ദലിത് വിരുദ്ധത പ്രകടമായി.
ഡോ. അംബേദ്കറുടെ സംഭാവനകൾ പൂർണമായും മായ്ച്ചുകളഞ്ഞ് ചരിത്രം വളച്ചൊടിക്കാനാണ് അമിത് ഷായും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും എം. ലിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.