സ്കൂളുകളിൽ ലഹരി വിരുദ്ധ ശൃംഖല നാളെ വൈകീട്ട് 3.30ന്, മുഴുവൻ വിദ്യാർഥികളും അണിചേരണം -മന്ത്രി
text_fieldsതിരുവനന്തപുരം: നവംബർ ഒന്നിലെ ലഹരിവിരുദ്ധ ശൃംഖലയിൽ എല്ലാ വിദ്യാർഥികളും അണിചേരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വൈകീട്ട് മൂന്നരയോടെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കണം.
ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കണം. മൂന്നിന് തന്നെ കുട്ടികൾ ശൃംഖലക്കായി തയാറെടുക്കണം. മൂന്നര വരെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3.30ന് നിർവഹിക്കും. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർ വരെയാണ് ശൃംഖല.
സ്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ
മയക്കുമരുന്നുകൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണെന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബെത്തയും സമൂഹെത്തയും പൂർണമായും നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു. ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. 'ജീവിതമാണ് ലഹരി' എന്ന ആശയം എന്റെ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം ഈ ആശയം ജീവിതത്തിൽ പകർത്തുന്നതിന് ഞാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.