നവംബർ ഒന്നിന് കാമ്പസുകളിൽ ലഹരി വിരുദ്ധ ശൃംഖല
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിൻ ഒന്നാം ഘട്ട സമാപന ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഴുവൻ സ്കൂൾ, കോളജ് കാമ്പസുകളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും.
പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. പ്രതീകാത്മകമായി ലഹരി ഉല്പന്നങ്ങള് കത്തിക്കും. എല്ലാ കോളജിലും രാവിലെ 11മുതല്‍ 12 വരെയോ ഉച്ചക്കുശേഷം മൂന്ന് മുതല്‍ നാല് വരെയോ ലഹരി വിരുദ്ധ ശൃംഖല തീർക്കാം. തുടര്‍പ്രവർത്തനം എന്ന നിലയില്‍ വിദ്യാലയങ്ങളില്‍ ജാഗ്രതാസമിതി രൂപവത്കരിക്കും. പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ സജീവമായി ഇടപെടണം. വിദ്യാലയത്തില്‍ ഒരു അധ്യാപകന് / അധ്യാപികയെ ലഹരി വിരുദ്ധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.