മതിയായ ജീവനക്കാരില്ല, സ്കൂൾ, കോളജ് തലത്തിലെ ലഹരി ഉപയോഗം തടയാനാകാതെ എക്സൈസ്
text_fieldsതിരുവനന്തപുരം: മതിയായ ജീവനക്കാരില്ലാത്തതിനാൽ സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മരുന്ന് വിൽപനക്കും ഉപയോഗത്തിനും തടയിടാനാകാതെ എക്സൈസ് വകുപ്പ്. സംസ്ഥാനത്തെ സ്കൂൾ,കോളജുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വർധിക്കുന്നതായാണ് എക്സൈസിെൻറ വിലയിരുത്തൽ. എന്നാൽ അതിന് തടയിടാൻ തങ്ങൾക്ക് പരിമിതിയുണ്ടെന്നാണ് വകുപ്പിെൻറ വിശദീകരണം.
സ്കൂൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വകുപ്പ് തയ്യാറാണെങ്കിലും അംഗബലം പരിമിതമായതിനാൽ പലപ്പോഴും അതിന് സാധിക്കുന്നില്ലെന്ന് വകുപ്പ് വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാർഥികളിൽ ലഹരി മരുന്ന് ഉപയോഗം വർധിക്കുന്നതായാണ് പരിശോധനകളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. അടുത്തിടെ മയക്കുമരുന്നുമായി ഭൂരിഭാഗം പേരും പിടിയിലായത് സ്കൂൾ, കോളജ് പരിസരങ്ങളിൽ നിന്നാണ്. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപനയും ഇൗ ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങും പറഞ്ഞു. എന്നാൽ നിയമത്തിലെ പോരായ്മകളും അംഗബലത്തിലെ കുറവും ഇതിന് തടയിടാൻ എക്സൈസിന് പ്രതിബദ്ധമായുണ്ട്.
ആഴ്ചയിൽ ഒരുദിവസമെങ്കിലും സ്കൂൾ, കോളജ് തലത്തിൽ ലഹരിവിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിക്കുകയെന്നത് എക്സൈസിന് താൽപര്യമുള്ള വിഷയമാണ്. എന്നാൽ അംഗബലത്തിലെ പരിമിതി മൂലം ഇത് സാധിക്കുന്നില്ലെന്നാണ് വകുപ്പിെൻറ വിശദീകരണം. എന്നാലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിലവിൽ 2542 ലഹരി വിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്തുന്നതിന് ചില തടസങ്ങളുണ്ടെന്നതും വസ്തുതയാണ്.
സ്കൂൾ, കോളജ് പരിസരങ്ങളിലെ ലഹരി പദാർഥ വിൽപനക്ക് തടയിടാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി എക്സൈസ് വകുപ്പിനുണ്ടെങ്കിലും അതിനും മതിയായ ജീവനക്കാരുടെ എണ്ണക്കുറവ് തടസം സൃഷ്ടിക്കുന്നു. സ്കൂൾ, കോളജുകളുടെ എണ്ണക്കൂടുതലാണ് ഇതിന് പ്രധാന പ്രശ്നമായി എക്സൈസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാലും ചില വിദ്യാലയങ്ങളിൽ എക്സൈസ് സ്ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തിവരുന്നുണ്ട്. പക്ഷെ നിയമങ്ങളിലെ ചില നൂലാമാലകൾ ലഹരി പദാർഥങ്ങൾ വിൽക്കുന്നവരെയും അത് ഉപയോഗിക്കുന്നവരെയും രക്ഷപെടാൻ സഹായിക്കുന്നുവെന്നാണ് എക്സൈസിെൻറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.