കാമ്പസ് ലഹരിമുക്തമാക്കാൻ ലഹരി വിരുദ്ധ കർമസേന പ്രഖ്യാപനം ഇന്ന്
text_fieldsതിരുവനന്തപുരം: കാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് വളന്റിയർമാരെയും എൻ.സി.സി കാഡറ്റുമാരെയും യോജിപ്പിച്ച് ലഹരിവിരുദ്ധ കർമസേന രൂപവത്കരിക്കുന്നു.
ഓരോ കലാലയത്തിലെയും എൻ.എസ്.എസ്-എൻ.സി.സി വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കുന്ന 10 പേർ വീതം ആകെ 20 വളന്റിയർമാർ ചേരുന്നതാണ് കർമസേന. ഓരോ സേനാംഗവും മൂന്നുവർഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവും. സേനയുടെ പ്രഖ്യാപനവും നാമകരണവും വ്യാഴാഴ്ച രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.