ഗെയിൽസമരം: ഏഴ് ജില്ലകളിൽ സമരപ്പന്തൽ
text_fieldsകോഴിക്കോട്: ഗെയിൽ വാതക പൈപ്പ്ലൈൻ ജനവാസകേന്ദ്രങ്ങളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭം ഏകീകരിക്കാൻ തീരുമാനം. കോഴിക്കോട് ചേർന്ന ഗെയിൽസമര ഏകോപനകൺവെൻഷനിലാണ് ഏഴ് ജില്ലകളിലെ പ്രക്ഷോഭം ഏകീകരിപ്പിച്ച് സംസ്ഥാനതല ഗെയിൽ സമരസമിതി നിലവിൽ വന്നത്. ഇതിെൻറ ഭാഗമായി ഇൗ മാസം 25നകം എല്ലാ ജില്ലയിലും പന്തലും കുടിലും കെട്ടി സമരം ആരംഭിക്കാനും വീട്ടമ്മമാരുടെയും വിദ്യാർഥികളുടെയും പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചു. എം.െഎ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി.പി. ചെറിയ മുഹമ്മദ് കോഒാഡിനേറ്ററായി 51 അംഗ സംസ്ഥാനതല സമിതി രൂപവത്കരിച്ചു.
ഗെയിൽ പൈപ്പ് ലൈൻ ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ യോഗം തീരുമാനിച്ചു. തീരെ ഒഴിച്ചുകൂടാത്ത സന്ദർഭത്തിൽ 2013ലെ കേന്ദ്രനിയമപ്രകാരം മാർക്കറ്റ് വിലയുടെ നാലിരട്ടി നഷ്ടം നൽകണം. സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാരം അംഗീകരിക്കാനാവില്ല. ഗെയിൽ പൈപ്പിനോ വികസനത്തിനോ എതിരല്ല. ജനവാസമില്ലാത്ത തീരമേഖലകളിലൂടെ കൊണ്ടുപോകണമെന്നാണ് ആവശ്യം. എരഞ്ഞിമാവിൽ നടന്ന പൊലീസ് ആക്രമണത്തെയും മുക്കം എസ്.െഎയുടെ പങ്കിനെയുംകുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് ഉറപ്പ് വരുത്തണം. എം.െഎ. ഷാനവാസ് എം.പിയുടെ മേൽനോട്ടത്തിൽ നിയമപോരാട്ടം ശക്തമാക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് ജില്ലപ്രസിഡൻറ് ഉമർ പാണ്ടികശാല, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, അസ്ലം ചെറുവാടി, സുജ ടോം, സബാഹ് പുൽപറ്റ, പി. അബ്ദുൽ ഹമീദ്, ഇ.ടി. ബിനോയ്, പി.എ. സലാം, അലവിക്കുട്ടി കാവന്നൂര്‍, ജബ്ബാര്‍ സഖാഫി, കരീം പഴയങ്കല്‍, ബഷീര്‍ പുതിയോട്ടില്‍, കെ.സി. അന്‍വര്‍, കെ.പി. അബ്ദുറഹിമാന്, റൈഹാനാ ബേബി, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ.ടി. അഷ്റഫ്, വിനോദ് മേക്കോത്ത് തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു. എരഞ്ഞിമാവ് സമരസമിതി ചെയര്മാന് ഗഫൂര്‍ കുറുമാടന്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.