'ആരാണ് പാകിസ്താന് വേണ്ടി സിന്ദാബാദ് വിളിച്ചത്?, ഇസ്‍ലാമോഫോബിയ എന്ന മാരക വിഷം ഉള്ളിൽ ചെല്ലുമ്പോഴാണ് ഇങ്ങനെയൊക്കെ പുറത്തുവരുന്നത്'; പാലോളിയെ വിമർശിച്ച് പി. സുരേന്ദ്രൻ
text_fieldsമലപ്പുറം: ഇന്ത്യയിൽ മലപ്പുറത്താണ് പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ ആവശ്യമുയർന്നതെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന മലർന്നുകിടന്ന് തുപ്പുന്നതിന് സമമാണെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ.
ആരാണ് പാകിസ്താന് വേണ്ടി സിന്ദാബാദ് വിളിച്ചത്? ചരിത്രം പരിശോധിക്കേണ്ടെ. ഇസ്‍ലാമോഫോബിയ എന്ന മാരക വിഷം ഉള്ളിൽ ചെല്ലുമ്പോഴാണ് ചരിത്രവിരുദ്ധമായ ഇത്തരമൊരാശയം ആശയം പുറത്ത് വരുന്നത്. ഇത് മലപ്പുറത്തെ ‘ടാർജറ്റ്’ ചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഫാഷിസ്റ്റ് വംശീയ ആശയങ്ങൾ നിറഞ്ഞാടുമ്പോൾ താൽക്കാലിക ലാഭത്തിന് വേണ്ടി ഇങ്ങനെയൊക്കെ പറയുമ്പോഴുണ്ടാവുന്ന പരിക്ക് ഭേദമാവില്ലെന്നോർക്കണം. സംഘ് പരിവാർ കേരളത്തെ ടാർജറ്റ് ചെയ്യുന്നു എന്ന് പറയാറുണ്ട്. യഥാർഥത്തിൽ കേരളത്തെയല്ല അവർ ടാർജറ്റ് ചെയ്യുന്നത്. പാലോളിയുടെ വെളിപാടിലൂടെ ആരെയാണ് ടാർജറ്റ് ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തോടനുബന്ധിച്ച് ടോളറൻസ് സെഷനിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.