പി.എസ്.സി ബുള്ളറ്റിനിൽ മുസ്ലിം വിരുദ്ധ പരാമർശം: നടപടി ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: ഇന്ത്യയിൽ കോവിഡ് പരക്കാൻ തബ്ലീഗ് സമ്മേളനം കാരണമായെന്ന അസത്യ പ്രചാരണം പി.എസ്.സി ബുള്ളറ്റിനിൽ ആവർത്തിക്കാനിടയായ സംഭവത്തിൽ േകസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഒരു മതത്തെ അവഹേളിക്കുന്ന തരത്തിൽ സർക്കാറിെൻറ നിയന്ത്രണത്തിലുള്ള സ്ഥാപനം തന്നെ കുറ്റകൃത്യം ചെയ്തിട്ടും നടപടിയെടുക്കാൻ മുതിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീൽ നസീറാണ് കോടതിയെ സമീപിച്ചത്. എതിർ കക്ഷിയായ പി.എസ്.സിക്ക് ഹരജിയുടെ പകർപ്പ് ലഭ്യമാക്കിയശേഷം ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
രാജ്യത്തെ ഒട്ടേറെ പൗരന്മാർക്ക് കോവിഡ് ബാധക്ക് കാരണമായ തബ്ലീഗ് സമ്മേളനം നടന്ന സ്ഥലം നിസാമുദ്ദീൻ എന്ന പരാമർശമാണ് ഏപ്രിൽ 15ന് പ്രസിദ്ധീകരിച്ച പി.എസ്.സി ബുള്ളറ്റിൻ ഇ വേർഷനിൽ ഉൾപ്പെടുത്തിയത്. തബ്ലീഗ് കോവിഡ്, കൊേറാണ ജിഹാദ് തുടങ്ങിയ പേരുകളിൽ ഇസ്ലാം മതത്തേയും വിശ്വാസികളെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും രാജ്യം മുഴുവൻ നടന്നുവന്നത്.
ഇതിന് സമാനമായ പ്രയോഗമാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഇ പ്രസിദ്ധീകരത്തിലുമുണ്ടായത്.
ഏതെങ്കിലും വ്യക്തിയോ സംഘമോ മതത്തിെൻറ പേരിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയും മതേതര സ്വഭാവം തകർക്കുന്ന വിധം പ്രവർത്തിക്കുകയും ചെയ്താൽ നടപടി എടുക്കേണ്ടത് സർക്കാറാണ്. എന്നാൽ, അധികൃതർ തന്നെ ഇത്തരം പ്രവർത്തനം നടത്തുന്ന അവസ്ഥയാണ് ഉണ്ടായത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിൽ ഫ്രറ്റേണിറ്റി പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിെൻറ ചുമതലയിൽ നിന്നൊഴിവാക്കിയെങ്കിലും ദിവസങ്ങൾക്കകം അവരെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിർത്താനും വകുപ്പുതല നടപടി റദ്ദാക്കാനും പി.എസ്.സി തീരുമാനിച്ചു. ഈ സാഹചര്യത്തിൽ വ്യാജ പരാമർശത്തിന് കാരണക്കാരായ പി.എസ്.സി സെക്രട്ടറി സാജു ജോർജ്, പി.എസ്.സി അംഗം ആർ.
പാർവതി ദേവി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ െചയ്യാനും അച്ചടക്ക നടപടിയെടുക്കാനും തെറ്റായ പരാമർശം ക്ഷമാപണത്തോടെ നീക്കം ചെയ്യാനും നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.