ഖുർആൻ വിരുദ്ധ പ്രചാരണം ഇസ്‌ലാമോഫോബിയ, വഖഫിനെതിരായ ദുഷ്പ്രചാരണം ഫാഷിസ്റ്റ് അജണ്ട -സി.പി. ജോൺ
text_fieldsബാലരാമപുരം: ഖുർആനെതിരെ ഉയർന്നുവരുന്ന ആക്രമണ സ്വഭാവമുള്ള അപവാദ പ്രചാരണങ്ങൾ സാമ്രാജ്യത്ത ഉൽപന്നമായ ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. ഇതിനെതിരെ ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. വഖഫ് പോലുള്ള ഖുർആനിക സംജ്ഞകൾക്കെതിരായ ദുഷ്പ്രചാരണങ്ങൾ തെറ്റിദ്ധാരണ അല്ലെന്നും ബോധപൂർവമായ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഖുർആന്‍റെ തണലിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് ഇഫ്കോസ് പുരസ്കാരം നേടിയ വി.എസ്. സലീം, കുഞ്ഞുമുഹമ്മദ് പുലവത്ത് എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖുർആൻ റിസർച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ചെയർമാൻ ഡോ. നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. കിംസ് ചെയർമാൻ ഡോ എം.ഐ. സഹദുല്ല, ഡോ. പി.എം. ഇസ്ഹാഖ്, ഡോ.പി. നസീർ, എച്ച്. ഷഹീർ മൗലവി, വിഴിഞ്ഞം സഈദ് മുസ്ലിയാർ, പി. മാഹീൻ, കടയ്ക്കൽ ജുനൈദ്, എൻ.എം. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. എ.എം. നദ് വി സ്വാഗതവും എ.കെ. ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.