15 വര്‍ഷത്തിനിടെ പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് ലക്ഷം പേര്‍
text_fieldsകൊച്ചി: 273 കോടിയിലധികം മൃഗങ്ങളെ ഭക്ഷണത്തിനും അല്ലാതെയുമായി ഓരോ വര്‍ഷവും കൊന്നൊടുക്കുന്നിടത്താണ് 1.71 കോടി തെരുവു നായ്ക്കളെ സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നതെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. തെരുവുനായ്ക്കള്‍ തെരുവില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ അതിനായി മാത്രം കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന വിരോധാഭാസം തിരിച്ചറിയപ്പെടണം.
അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) നിയമം നിലവില്‍ വന്നശേഷം, 15 വര്‍ഷത്തിനിടെ രാജ്യത്ത് മൂന്ന് ലക്ഷം പേര്‍ പേവിഷ ബാധയേറ്റ് മരിച്ചതായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്‍റി റാബീസ് മരുന്നുകള്‍ക്കായി സര്‍ക്കാര്‍ 42,000 കോടി രൂപയിലധികം ചെലവാക്കിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലൂടെ വിറ്റഴിച്ച റാബീസ് വാക്സിന്‍ കൂടി കണക്കിലെടുത്താല്‍ മൂന്നിരട്ടിയെങ്കിലും വരും. ഏകദേശം 1,26,000 കോടി രൂപ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വര്‍ഷന്തോറും രാജ്യത്ത് 20,000 പേരാണ് മരണപ്പെടുന്നത്.
ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെയും ആരോഗ്യ വകുപ്പിന്‍െറയും കണക്കനുസരിച്ച് മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവുനായ് ആക്രമണത്തിന് വിധേയരായത് 3.97 ലക്ഷം പേരാണ്. 2015 -16 കാലയളവില്‍ മാത്രം ഒരു ലക്ഷം പേര്‍ ആക്രമണത്തിനിരയായി. നാലു വര്‍ഷത്തിനിടെ തെരുവുനായ് കടിച്ചും പേവിഷ ബാധയേറ്റും മരിച്ചത് 48 പേരാണ്. കോടികളുടെ അഴിമതികളും ഗൂഢാലോചനയും പുറത്തുവന്ന സാഹചര്യത്തില്‍ മേനക ഗാന്ധി രാജിവെച്ച്, അന്വേഷണം നേരിടണമെന്നും കൊച്ചൗസേഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.