Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീവിരുദ്ധ പരാമർശം:...

സ്ത്രീവിരുദ്ധ പരാമർശം: ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിനെതിരെ കേസെടുത്തു

text_fields
bookmark_border
cp mathew idukki
cancel
camera_alt

സി.​പി. മാ​ത്യു

ഇടുക്കി: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യൂവിനെതിരെ കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പൊലീസ് കേസെടുത്തത്. പ്രസംഗത്തിനെതിരെ രാജി ചന്ദ്രന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

പരാതിയില്‍ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി രാജി ചന്ദ്രൻ ഈയിടെ സി.പി.എമ്മിൽ ചേർന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രസംഗം.

രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും സി.പി.എം നേതൃത്വം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CP MathewIdukki
News Summary - Anti-woman remarks: A case has been registered against Idukki DCC president CP Mathew
Next Story