മുൻകൂർ ജാമ്യഹരജി: അന്വേഷണവും അറസ്റ്റും തടസ്സപ്പെടുത്തുന്ന ഇടക്കാല ഉത്തരവ് പാടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന കോടതികൾ അന്വേഷണെത്തയും പ്രതിയുടെ അറസ്റ്റിെനയും തടസ്സപ്പെടുത്തുന്ന തരത്തിെല ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈകോടതി. മുൻകൂർ ജാമ്യഹരജികൾ പരിഗണിക്കുന്ന ഹൈകോടതി, സെഷൻസ് കോടതി എന്നിവ ഒന്നുകിൽ ഹരജി തള്ളുകയോ അല്ലെങ്കിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയോ ആണ് വേണ്ടതെന്ന് ക്രിമിനൽ നടപടിക്രമം 438 (1) ഉദ്ധരിച്ച് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ചാലക്കുടി രാജീവ് വധക്കേസിൽ അഭിഭാഷകൻ ഉദയഭാനു നൽകിയ മുൻകൂർ ജാമ്യഹരജി ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച്, ഒക്ടോബർ മൂന്നിന് അന്വേഷണം തടസ്സപ്പെടുത്തുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെന്ന് പ്രോസിക്യൂഷനും രാജീവിെൻറ മകൻ അഖിലിെൻറ അഭിഭാഷകനും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. ജാമ്യമില്ലാത്ത കുറ്റം ചെയ്ത പ്രതി മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഇടക്കാല ഉത്തരവുണ്ടോയെന്ന് പൊലീസും അന്വേഷണം തടസ്സപ്പെടുത്തുന്ന ഉത്തരവ് നൽകുന്നില്ലെന്ന് കോടതികളും ഉറപ്പാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
ഹരജി ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് ഉദയഭാനുവിനെതിരെ നടപടി എടുക്കുംമുമ്പ് കേസ് ഡയറിയും രേഖകളും ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഇത് പ്രതിയുടെ അറസ്റ്റ് തടയുന്ന തരത്തിലായെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണം തുടരാമെന്ന് ഒക്ടോബർ 16ന് ഇതേ ബെഞ്ച് വ്യക്തത വരുത്തിയശേഷം മാത്രമാണ് ഉദയഭാനുവിെൻറ വീട്ടിലും ഒാഫിസിലും റെയ്ഡ് നടത്തിയത്. ഇൗ ബെഞ്ച് പിന്മാറിയതിനെത്തുടർന്ന് മറ്റൊരു ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രാജീവ് വധക്കേസിൽ പ്രതികൾ തമ്മിെല മൊബൈൽ ഫോൺ കാൾ രേഖകളാണ് പ്രധാന തെളിവ്. രാജീവ് കൊല്ലപ്പെട്ട സെപ്റ്റംബർ 29ന് ഒന്നാം പ്രതി ഷൈജു അഞ്ചാം പ്രതി ചക്കര ജോണിയെയും ജോണി ഉദയഭാനുവിനെയും പലവട്ടം വിളിച്ചതിെൻറ രേഖകൾ പ്രോസിക്യൂഷൻ ശേഖരിച്ചിട്ടുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാനുള്ള പദ്ധതി ഉദയഭാനുവിെൻറ നിർദേശപ്രകാരമാണെന്ന് ഫോൺ കാൾ രേഖകളിൽനിന്ന് വ്യക്തമാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.