Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ പീഡിപ്പിച്ച...

വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ കോടതിയിൽ

text_fields
bookmark_border
വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ കോടതിയിൽ
cancel

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ഓർത്തഡോക്സ്  വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും.  കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയാണ് കോടതിയുടെ  പരിഗണനയിലുള്ളത്.  

വീട്ടമ്മയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്​. മൊഴിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.​ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ്  പ്രോസിക്യൂഷന്‍ വാദം. അതേസമയം വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഹരജിയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSexual Harassmentmalayalam newsanticipatory bailOrthodoa Priest
News Summary - Anticipatory Bail Of Orthodox Priest - Kerala news
Next Story