ഗണേഷിനെതിരെ തുറന്നടിച്ച് ആന്റണി രാജു
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടി പറയുന്നെന്ന ഭാവേന മന്ത്രി ഗണഷ്കുമാറിനെതിരെ തുറന്നടിച്ച് മുൻമന്ത്രി ആന്റണി രാജു. ഓരോ വരിയിലും ആമുഖമായി ‘പ്രതിപക്ഷം പറയുംപോലെ’ എന്ന് ചേർത്തെങ്കിലും പരാമർശങ്ങളെല്ലാം തറച്ചത് ഗണേഷ്കുമാറിന്റെ നെഞ്ചിലാണ്. പ്രസംഗം കത്തിക്കയറുന്നതിനിടെ ‘ഗണേഷ്കുമാറിനോടല്ലേ’ എന്ന് പ്രതിപക്ഷം വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
‘ഇലക്ട്രിക് ബസ് നഷ്ടമാണെന്നാണ് പ്രഖ്യാപനമെന്നും സർക്കാർ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ആന്റണി രാജു പറഞ്ഞു. ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ 2016ലെ റിപ്പോർട്ട് ഇലക്ട്രിക് ബസ് ഡീസൽ ബസുകളേക്കാൽ വരുമാനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വസ്തുതകൾ പഠിക്കാതെ അന്ധർ ആനയെക്കണ്ട പോലെയാണ് പരാമർശങ്ങൾ. വായിൽ തോന്നുന്നതെന്തും കോതക്ക് പാട്ടെന്ന പോലെ പറയുകയാണ്. നിങ്ങളിട്ടാൽ ബർമുഡ, ഞങ്ങളിട്ടാൽ വള്ളിക്കളസം’ എന്നതാണ് പ്രതിപക്ഷ സമീപനം. കഥയറിയാതെ ആട്ടം കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.