കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബെവ്കോയുടെ മദ്യവിൽപനശാലകൾ പ്രവർത്തനം തുടങ്ങുമെന്ന് ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യവിൽപനശാലകൾ തുടങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ വാടകക്ക് നൽകും. ഇക്കാര്യം എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്കോക്കും ഇത്തരത്തിൽ അറിയിപ്പ് നൽകിയിരുന്നുവെന്നും ആന്‍റണി രാജു പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ വാടകകെട്ടിടങ്ങളിൽ മദ്യവിൽപനശാല ആരംഭിക്കാനുള്ള സന്നദ്ധത ബെവ്കോ അറിയിച്ചിട്ടുണ്ട്. മദ്യവിൽപന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പമ്പുകളിൽ പൊതുജനങ്ങൾക്ക് ഇന്ധനം നിറക്കാനുള്ള സൗകര്യം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ വാടക നൽകുമെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.