ആന്‍റണിയുടെ ഉടല്‍, അഹമ്മദിന്‍െറ കോട്ട്
text_fieldsന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിയോട് പാന്‍റ്സും കോട്ടും കടം വാങ്ങി മറ്റൊരു കേന്ദ്രമന്ത്രി വിദേശയാത്ര നടത്തി. ഒരിക്കലല്ല, പലവട്ടം. എ.കെ. ആന്‍റണിയും ഇ. അഹമ്മദുമാണ് കഥാപാത്രങ്ങള്‍. 2014 വരെയുള്ള എട്ടു വര്‍ഷത്തിനിടയില്‍ ആന്‍റണിക്ക് പലവട്ടം വിദേശത്തേക്ക് ഒൗദ്യോഗിക യാത്ര പോകേണ്ടി വന്നിട്ടുണ്ട്. എപ്പോഴൊക്കെ പോയാലും, അന്നേരമെല്ലാം തണുപ്പു കുപ്പായങ്ങള്‍ വായ്പ വാങ്ങിയിട്ടുമുണ്ട്. പ്രതിരോധ മന്ത്രിക്ക് വിദേശത്തു പോകാന്‍ വിദേശകാര്യ സഹമന്ത്രി പാന്‍റ്സും കോട്ടും എത്തിച്ചുകൊടുക്കുന്ന കഥ പറഞ്ഞപ്പോള്‍ എ.കെ. ആന്‍റണി വികാരാധീനനായി.
ആന്‍റണിയുടെ വിദേശയാത്രകള്‍ നന്നെ ചുരുക്കം. പാന്‍റ്സിന്‍െറയും കോട്ടിന്‍െറയും എണ്ണമെടുത്താലും കഥ അതുതന്നെ. ഇ. അഹമ്മദാകട്ടെ, എത്രയോ വിദേശയാത്രകളാണ് നടത്തിവന്നത്. റഷ്യയിലെ കൊടുംതണുപ്പിലേക്കും മറ്റും യാത്ര പോകേണ്ടി വരുമ്പോള്‍, വില കൊടുത്ത് കോട്ടും സ്യൂട്ടും വാങ്ങണമെന്ന് ആന്‍റണിക്ക് തോന്നിയിട്ടില്ല. പകരം അഹമ്മദിനെ വിളിക്കും. അഹമ്മദ് നാട്ടിലായാലും പുറത്തായാലും ഒട്ടും വൈകാതെ തന്നെ പാന്‍റ്സും കോട്ടും ആന്‍റണിയുടെ വീട്ടിലത്തെും. അഹമ്മദിന്‍െറ ഡല്‍ഹിയിലെ വസതിയില്‍ ആളില്ളെങ്കില്‍, ആന്‍റണിയുടെ വീട്ടില്‍നിന്ന് ആളുപോയി എടുത്തുവരും.
പാന്‍റ്സും കോട്ടും മാത്രമല്ല, തൊപ്പിയും ഓവര്‍കോട്ടുമെല്ലാം അഹമ്മദിന്‍േറതു തന്നെ. ഉടല്‍ ആന്‍റണിയുടേത്, കോട്ട് അഹമ്മദിന്‍േറത് എന്ന പരുവത്തിലായിരുന്നു ആ യാത്രകള്‍. രണ്ടു കേന്ദ്രമന്ത്രിമാര്‍ തമ്മിലുള്ള കോട്ടിടപാട് അധികമാര്‍ക്കും അറിയുന്ന കാര്യമല്ല. വല്ലപ്പോഴും നടത്തുന്ന വിദേശയാത്രക്കു വേണ്ടി പണം മുടക്കാനൊന്നും ആന്‍റണി തയാറായിരുന്നില്ല. അതിന്‍െറ ആവശ്യമില്ല; അനാവശ്യ ചെലവുമാണ്. അഞ്ചാറു പതിറ്റാണ്ടു പഴകിയ ഒരു സൗഹൃദം ഉപയോഗപ്പെടുത്തി പാന്‍റ്സും കോട്ടും കടം വാങ്ങുന്നതില്‍ തരക്കേട് തോന്നിയിട്ടുമില്ല. യാത്ര കഴിഞ്ഞ് തിരിച്ചത്തെുമ്പോള്‍ ഡ്രൈക്ളീന്‍ ചെയ്ത് തിരിച്ചേല്‍പിക്കും.
പാന്‍റ്സും കോട്ടും കടം വാങ്ങുന്ന ഏര്‍പ്പാട് ആന്‍റണിയാകട്ടെ, പണ്ടേ തുടങ്ങിയിരുന്നു. എം.എല്‍.എയായിരിക്കുമ്പോള്‍ മറ്റു നാലുപേര്‍ക്കൊപ്പം സോവിയറ്റ് യൂനിയന്‍, ഫ്രാന്‍സ്, ഇംഗ്ളണ്ട് തുടങ്ങിയ നാടുകളിലേക്ക് പോയപ്പോള്‍ ആന്‍റണി ധരിച്ച പാന്‍റ്സും കോട്ടും പി.എം. സഈദിന്‍േറതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.