ആന്തൂർ: പൊലീസ് അന്വേഷണം നിർത്തുന്നു; നഗരസഭക്ക് ക്ലീൻ ചിറ്റ്
text_fieldsകണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണം െപാലീസ് അവസാനിപ്പിക്കുന്നു. കണ്ണൂർ നാർകോട്ടിക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കും. സി.പി.എം നിയന്ത്രണത്തിലുള്ള ആന്തൂർ നഗരസഭ പ്രതിക്കൂട്ടിലായ കേസിൽ നഗരസഭക്ക് ക്ലീൻ ചിറ്റ് നൽകുന്നതാണ് അന്തിമ റിപ്പോർട്ട്.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്യാമളയാണ് ആന്തൂർ നഗരസഭാധ്യക്ഷ. ആന്തൂർ നഗരസഭയിൽ 16 കോടി മുതൽ മുടക്കിൽ സാജൻ പണി കഴിപ്പിച്ച പാർത്ഥാസ് കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കൺവെൻഷൻ സെൻററിന് പ്രവർത്തനാനുമതി നൽകില്ലെന്ന നഗരസഭാധ്യക്ഷ നിലപാടാണ് ജീവനൊടുക്കാൻ സാജനെ പ്രേരിപ്പിച്ചതെന്ന് സാജെൻറ ഭാര്യ ബീന ആരോപിച്ചിരുന്നു.
കൺവെൻഷൻ സെൻററിന് പ്രവർത്തനാനുമതി വൈകിയതിലെ നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നും, എന്നാൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ വിധം ആന്തൂർ നഗരസഭാ അധികൃതർക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട്.തുടക്കത്തിൽ ജനവികാരത്തിനൊപ്പം നിന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി നഗരസഭക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തിയത്. പി.കെ. ശ്യാമളയെ നഗരസഭാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതുൾപ്പെടെ ജില്ല കമ്മിറ്റിയിൽ ചർച്ചയായി.
എന്നാൽ, സംസ്ഥാന നേതൃത്വം ഇടപെട്ട് അത് തിരുത്തി. അതിനിടെ, ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന പ്രചാരണം അന്വേഷണ സംഘത്തെ ഉദ്ധരിച്ച് സി.പി.എം കേന്ദ്രങ്ങൾ ഉയർത്തിയത് ഏറെ വിവാദമായി. അതിനെതിരെ സാജെൻറ ഭാര്യ ശക്തമായി രംഗത്തുവന്നതോടെ പ്രചാരണം നിഷേധിച്ച് െപാലീസ് രംഗത്തുവന്നാണ് രംഗം തണുപ്പിച്ചത്.
ഒടുവിൽ കൺവെൻഷൻ സെൻററിന് വേഗത്തിൽ പ്രവർത്തനാനുമതി ലഭ്യമാക്കി സാജെൻറ കുടുംബത്തെ സമാശ്വസിപ്പിക്കുകയായിരുന്നു. സാജെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻറ് ചെയ്യപ്പെട്ട നഗരസഭാ സെക്രട്ടറി ഉൾപ്പെടെ ജീവനക്കാെര സർക്കാർ നേരേത്ത തിരിച്ചെടുത്തിരുന്നു. നാട്ടിൽ മുതൽ മുടക്കാനിറങ്ങിയ പ്രവാസി വ്യവസായിക്ക് ജീവനൊടുക്കേണ്ട സാഹചര്യമാണ് കേരളത്തിലെന്ന പ്രചാരണവുമായി പ്രതിപക്ഷം രംഗത്തുവന്നത് പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ആന്തൂർ കേസ് ഒരേസമയം സാജെൻറ കുടുംബത്തിനും സർക്കാറിനും സ്വീകാര്യമായ രീതിയിലുള്ള പരിസമാപ്തിയിലെത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.