അനുവിന്റെ വിയോഗം നാടിന്റെ ദുഃഖവും പ്രതിഷേധവുമായി
text_fieldsവെള്ളറട: തൊഴിലില്ലായ്മയുടെ പേരില്‍ ജീവന് പൊലിയുന്ന യുവാക്കളുടെ പട്ടികയില്‍ എക്സൈസ് സ്വപ്നം പൊലിഞ്ഞ അനുവിെൻറ വിയോഗം നാടിെൻറ ദുഃഖവും പ്രതിഷേധവുമായി. എക്സൈസ് റാങ്ക് പട്ടികയില്‍ അനു ഇടം നേടിയതു മുതല്‍ യൂനിേഫാം അണിഞ്ഞുനില്‍ക്കുന്ന ചിത്രം ചുമരുകളിൽ പതിച്ചതാണ് യുവാവിന് അപമാനകരമായത്.
ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു ഇത്. സൗമ്യതയോടെയുള്ള അനുവിെൻറ പെരുമാറ്റം നാട്ടുകാരില്‍ മതിപ്പുളവാക്കിയിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുവിെൻറ മനസ്സില്‍ ചുമടുചുമന്ന് തളര്‍ന്ന് വരുന്ന അച്ഛെൻറ മുഖം വേദനയുണ്ടാക്കിയിരുന്നു. കുടുംബത്തിെൻറ കഷ്ടപ്പാടുകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ജോലി സമ്പാദിക്കുക ജീവിതലക്ഷ്യമായിരുന്നു. നാട്ടിലെ ഏത് ആഘോഷങ്ങളിലും കലാ-കായിക പ്രവര്‍ത്തനങ്ങളിലും അനു ഉണ്ടായിരുന്നു.
രാവും പകലും അധ്വാനിച്ചായിരുന്നു പഠനം. മികച്ച വിജയം ഉണ്ടായാല്‍ മാത്രമേ ലക്ഷ്യങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുകയുള്ളൂവെന്ന് കൂട്ടുകാരെ ഉപദേശിക്കുമായിരുന്നു അനു. വിയോഗം സുഹൃത്തുക്കളുടെ ആത്മവിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ് മങ്ങല്‍ വരുത്തിയത്.
ഉത്രാടനാളില്‍ കൂട്ടുകാരെൻറ തിരുവോണ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വരവ് കാത്തിരുന്ന ചങ്ങാതിമാര്‍ക്ക് ലഭിച്ചത് മരണവാർത്തയാണ്. കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല എന്നൊക്കെ പറയുമായിരുന്നു.ആത്മഹത്യ പുറംലോകം അറിഞ്ഞതോടെ കൊറോണ പ്രതരോധവും ഓണക്കാല ആഘോഷവും മറന്ന് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
പിടിവാശിയുടെ ബലിയാടാണ് അനു –ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പി.എസ്.സിയുടെയും സംസ്ഥാന സര്‍ക്കാറിെൻറയും പിടിവാശിയുടെ ബലിയാടാണ് കാരക്കോണത്ത് ആത്മഹത്യ ചെയ്ത അനുവെന്ന് മുന്‍മ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ്, എക്സൈസ് തുടങ്ങിയ തസ്തികകളില്‍ പി.എസ്.സി ലിസ്റ്റിെൻറ കാലാവധി ഒരു വര്‍ഷമെന്നും മറ്റു ലിസ്റ്റുകളുടെ കാലാവധി മൂന്നു വര്‍ഷമെന്നും ഇടതുസര്‍ക്കാര്‍ എടുത്ത കടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ആണിക്കല്ല്.
മൂന്നു വര്‍ഷം പൂര്‍ത്തിയായ പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. എന്നാല്‍, പി.എസ്.സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യു.ഡി.എഫ് സര്‍ക്കാറിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരുന്നു യു.ഡി.എഫ് നയം. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ നിലവിലുള്ള ലിസ്റ്റ് സ്വാഭാവികമായും നാലരവര്‍ഷം വരെ നീളുമായിരുന്നു. ഇതിന് ഒരു നിവേദനം പോലും ആവശ്യമായിരുന്നില്ല. നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്പരം ലിസ്റ്റുകളാണ് റദ്ദായതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
'ഉദ്യോഗാർഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി സർക്കാർ'
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് കാരക്കോണത്ത് ഉദ്യോഗാർഥി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി സർക്കാറും രണ്ടാംപ്രതി പി.എസ്.സിയുമാണെന്ന് യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കൊളീജിയറ്റ് എജുക്കേഷൻ അഭിപ്രായപ്പെട്ടു. പിൻവാതിൽ നിയമനത്തിലൂടെയും കൺസൾട്ടൻസി നിയമനത്തിലൂടെയും അനർഹരായവരെ നിയമിക്കുകയും അർഹരായവരെ തഴയുകയും ചെയ്ത സർക്കാർ നയത്തിെൻറ ഫലമായാണ് ജീവനൊടുക്കേണ്ട ഗതികേടിലേക്ക് ഉദ്യോഗാർഥികൾ എത്തുന്നത്.
വസ്തുതകൾ പുറത്തുകൊണ്ടുവന്നവരെ അപമാനിക്കുകയും പ്രതികാര നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാറും പി.എസ്.സിയും ചെയ്തത്. കൊളീജിയറ്റ് അധ്യാപനരംഗത്ത് നിയമനനിരോധനം നടപ്പാക്കുന്ന ഉത്തരവുകൾക്കെതിരെ യുനൈറ്റഡ് ആക്ഷൻ ഫോറം മുഖ്യമന്ത്രിക്കുൾെപ്പടെ നിവേദനങ്ങൾ നൽകിയിട്ടും നിഷേധാത്മക നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.