Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകൻ അനു...

മാധ്യമപ്രവർത്തകൻ അനു സിനു അന്തരിച്ചു

text_fields
bookmark_border
മാധ്യമപ്രവർത്തകൻ അനു സിനു അന്തരിച്ചു
cancel

കൊല്ലം: മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു (48) അന്തരിച്ചു. ദീർഘകാലം ദുബൈയിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു.

യാത്ര പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ’ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ. ഈ നോവലിന് കൈരളി–അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് പാഠപുസ്​തകം , എ​ന്റെ തിബത്ത്​ തുടങ്ങിയ പുസ്​തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളിയായിരുന്നു.

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ 1976 ൽ ജനനം. പിതാവ്: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ,അനന്യ.

1996 മുതൽ പത്രപ്രവർത്തനരംഗത്ത് സജീവമായിരുനന്നു. മംഗളം, ഫ്രീപ്രസ്​ ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്​പ്രസ്,​ ‘സൺഡേ ഇന്ത്യൻ’ എന്നിവയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് ദുബായിൽ പരസ്യമെഴുത്തുകാരനായി പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayAnu Sinu
News Summary - Anu Sinu passed away
Next Story