അനുജിത്ത് എട്ടുപേരിലൂടെ ഇനിയും നമുക്കിടയിൽ ജീവിക്കും
text_fields2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ഥികള്‍ അപകടം ഒഴിവാക്കി’. അന്ന് ആ രക്ഷാപ്രവർത്തനത്തിനത്തിന് നേതൃത്വം നൽകിയത് ചന്ദനത്തോപ്പ് ഐ.ടി.ഐ വിദ്യാർഥി അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്റർ ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു.
കൊച്ചി/തിരുവനന്തപുരം: നിരവധിപേരുടെ ജീവന് രക്ഷിച്ച അനുജിത്തിനെ മരണം തട്ടിയെടുത്തെങ്കിലും ആ 27 കാരെൻറ ഓർമകൾക്ക് മരണമില്ല. എട്ടുപേരിലൂടെ ഇനിയും നമുക്കിടയിൽ ഈ ചെറുപ്പക്കാരൻ ഉണ്ടാകും.
അപകടത്തെ തുടര്‍ന്ന്, തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്തിന് ഈ മാസം 17നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടര്‍ന്ന്, ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്.
ഈ മാസം14ന് കൊട്ടാരക്കരക്കുസമീപം െവച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയുമാണ് അവയവദാനത്തിന് മുന്നോട്ടുവന്നത്. സര്‍ക്കാറിെൻറ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം എത്തിച്ചു നല്‍കിയത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് കൃത്യ സമയത്ത് ഹൃദയം എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടര്‍ ഇതിനായി വിട്ടുനൽകി. എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിെൻറ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു.
തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട ഹെലികോപ്ടർ കൃത്യം 2.46ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹെലിപാഡിൽ ഇറങ്ങി. ഗതാഗത ക്രമീകരണമുൾെപ്പടെ സർവ സന്നാഹങ്ങളോടെയും കാത്തുനിന്ന പൊലീസ് സഹായത്തോടെ നാല് മിനിറ്റിൽ ലിസി ആശുപത്രിയിലെത്തി. ഉച്ചക്ക് ഒേന്നാടെതന്നെ ശസ്ത്രക്രിയ തുടങ്ങി. 4.11ഓടെ ആദ്യഘട്ടം പൂർത്തിയാവുകയും അനുജിത്തിെൻറ ഹൃദയം സ്വീകർത്താവിൽ മിടിച്ചുതുടങ്ങുകയും ചെയ്തു.
അനുജിത്തിെൻറ ഹൃദയം കൂടാതെ വൃക്കകൾ, രണ്ട് കണ്ണ്, ചെറുകുടല്‍, കൈകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ഡൗണ്‍ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റിൽ ജോലി നോക്കുകയായിരുന്നു. ഭാര്യ പ്രിന്‍സി ജ്വല്ലറി ജീവനക്കാരിയാണ്. മൂന്നു വയസ്സുള്ള മകനുണ്ട്. മാതാവ് വിജയകുമാരി. പിതാവ്: ശശിധരന് പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.