അനുപമ ദത്ത് വിവാദം: സമരം തുടരണോ? തീരുമാനം ഇന്ന്
text_fieldsതിരുവനന്തപുരം: സമരത്തിെൻറ ഭാവിയുടെ കാര്യത്തിൽ സഹായിച്ച എല്ലാവരുമായി കൂടിയാലോചിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് അനുപമ. ദത്ത് വിവാദത്തിൽ നിയമപരമായും അല്ലാതെയുമുള്ള പോരാട്ടം തുടരുമെന്ന് െഎക്യദാർഢ്യ സമിതി അംഗങ്ങളും വ്യക്തമാക്കി. പറഞ്ഞറിയിക്കാനാകുന്നതിൽ അപ്പുറം സന്തോഷമുണ്ടെന്ന് കുഞ്ഞുമായി വീട്ടിലെത്തിയ അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളർത്തും. ആന്ധ്രാ ദമ്പതികളോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. അവർ കുഞ്ഞിനെ നല്ലരീതിയിൽ നോക്കി. അങ്ങോട്ട് ചെന്ന് അവരെ കാണണമെന്നുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വന്ന് കാണുകയുമാകാം. പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്ത എല്ലാവരോടും നന്ദി -അനുപമ പറഞ്ഞു.
എയ്ഡൻ അനു അജിത്ത് എന്നാണ് അനുപമയും അജിത്തും കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കോടതിയില്നിന്ന് കുഞ്ഞുമായി സമരപ്പന്തലിലെത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിച്ചശേഷമാണ് വീട്ടിലേക്ക് തിരിച്ചത്.
കുഞ്ഞിനെ ലഭിച്ചെങ്കിലും പ്രതിഷേധം തുടരുകയാണെന്നാണ് അനുപമയുടെ സമരത്തിന് െഎക്യദാർഢ്യം അർപ്പിക്കുന്ന സമരസമിതി അംഗങ്ങളും വ്യക്തമാക്കി. നിയമപരമായും അല്ലാതെയുമുള്ള പ്രക്ഷോഭം തുടരുമെന്ന് സമരസമിതി കൺവീനർ പി.ഇ. ഉഷ പറഞ്ഞു. സമിതി അംഗങ്ങളായ ജെ. ദേവിക, മാഗ്ലിൻ ഫിലോമിന, ശ്രീജ നെയ്യാറ്റിൻകര എന്നിവരും സമാന പ്രതികരണമാണ് നടത്തിയത്.
പോരാട്ടം തുടരും –കെ.കെ. രമ
തിരുവനന്തപുരം: അനുപമക്ക് കുഞ്ഞിനെ ലഭിച്ചത് സന്തോഷ നിമിഷമാണെന്ന് കെ.കെ. രമ എം.എൽ.എ. അനുപമയുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ദിവസങ്ങളായി ഒപ്പമുള്ള രമ കുഞ്ഞിനെ ഏറ്റുവാങ്ങാൻ അനുപമക്കൊപ്പം കോടതിയിലും എത്തി. സി.ഡബ്ല്യു.സിക്ക് എതിരായ റിപ്പോര്ട്ട് വളരെ ഗുരുതരമാണെന്ന് രമ പറഞ്ഞു. ഇതിന് ഉത്തരവാദികളായവരെ നിമയത്തിന് മുന്നില് കൊണ്ടുവരാനുള്ള പോരാട്ടമാണ് ഇനി നടത്തുകയെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.