ഷിജു ഖാനെയും സുനന്ദയെയും മാറ്റണം; അനുപമ വീണ്ടും സമരം തുടങ്ങി
text_fieldsതിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തില്‍ അമ്മ അനുപമയും അജിത്തും വീണ്ടും സമരത്തില്‍. ശിശുക്ഷേമസമിതി ഓഫിസിന് മുന്നിലാണ് അനിശ്ചിതകാല രാപകൽ സമരം. സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി.ഡബ്ല്യു.സി അധ്യക്ഷ അഡ്വ. എൻ സുനന്ദയെയും മാറ്റണമെന്നാണ് ആവശ്യം. കുഞ്ഞിനെ തിരികെക്കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അനുപമ ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. ആരോപണവിധേയർ സ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ട്. ഷിജു ഖാൻ ഉൾപ്പെടെയുള്ളവർ അതേ സ്ഥാനത്തുണ്ട്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ളതെല്ലാം കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
ദത്തെടുത്തവര്‍ തെൻറ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നതിന് നന്ദിയുണ്ട്. അവരും താനും കടന്നുപോകുന്ന മാനസികാവസ്ഥയെന്താണെന്ന് ഉത്തരവാദികളായവര്‍ ചിന്തിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.
ദത്ത് വിവാദത്തിൽ സി.പി.എമ്മിെൻറ പാർട്ടിതല അന്വേഷണവും നടക്കുന്നുണ്ട്. നേരത്തെ നടപടി ആവശ്യപ്പെട്ട് അനുപമ സെക്രേട്ടറിയറ്റ് പടിക്കൽ സമരം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.