അനുപമയുടെ പരാതി: മന്ത്രി സജി ചെറിയാനെതിരെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: അനുപമക്കെതിരെയും ഭർത്താവ് അജിത്തിനെതിരെയും സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രാഥമികാന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ ഉത്തരവിട്ടു. പരാമർശം ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് പരാതി കൈമാറി. പ്രസംഗത്തിെൻറ ഉള്ളടക്കം പരിശോധിക്കാനാണ് നിർദേശം.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്യുേമ്പാഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 'കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിെൻറ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യംചെയ്ത അച്ഛൻ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിെൻറ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛെൻറയും അമ്മയുടെയും മനോനില മനസ്സിലാക്കണം' -ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രസംഗം.
ദത്ത് വിഷയത്തിൽ അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെൺകുട്ടികൾ പ്രായോഗികമായി ചിന്തിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പെൺകുട്ടികളുടെ പിതാെവന്ന നിലയിലായിരുന്നു തെൻറ പരാമർശം. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്.
അവൾക്കെെൻറ മോളുടെ പ്രായമല്ലേ ഉള്ളൂ. അവൾക്ക് സംഭവിച്ച ദുരന്തത്തിൽ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോൾ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനൽ കുറ്റം ചെയ്തെന്ന് പറഞ്ഞ് കേസ് കൊടുത്തെന്ന് കേട്ടപ്പോൾ വിഷമം തോന്നി. ആ പിതാവിനുവേണ്ടി പറയാൻ ആരുമില്ല. അവർ ചെയ്തത് തെറ്റായിരിക്കാം. അത് നിയമത്തിെൻറ വഴിക്കുപോകട്ടെ -മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.