അനുപമയുടെ പിതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
text_fieldsതിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതി വ്യാഴാഴ്ച അപേക്ഷ പരിഗണിക്കും. അനുപമയുടെ മാതാവ് ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് കോടതി കഴിഞ്ഞദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അനുപമയുടെ മാതാവ്, സഹോദരി, സഹോദരീഭർത്താവ്, പിതാവിെൻറ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. അന്ന് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല. പ്രതികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്നും ആരും ഒളിവിലല്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് അഞ്ചുപ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
മുൻകൂർ ജാമ്യം പാടില്ലെന്നായിരുന്നു പൊലീസ് നിലപാട്. കേസ് ഡയറി ഉൾപ്പെടെ രേഖകൾ വിളിച്ചുവരുത്തിയ ശേഷമാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.