അനുപമയുടെ പിതാവിെൻറ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. പേരൂർക്കട പൊലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് വാദം കേൾക്കുക. അനുപമയുടെ പിതാവ് ജയചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.
നേരത്തേ കേസിലെ രണ്ട് മുതൽ ആറുവരെയുള്ള പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. താൻ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് മാതാവ് അനുപമ പേരൂർക്കട പൊലീസിനെ നൽകിയ പരാതി. കേസിലെ മറ്റ് പ്രതികളായ അനുപമയുടെ മാതാവ്, സഹോദരി, സഹോദരീ ഭർത്താവ്, പിതാവിെൻറ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
കുഞ്ഞ് അനുപമയുടേതെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധന ഫലം പുറത്തുവന്നതിനെ തുടർന്ന് കുഞ്ഞിനെ അനുപമക്ക് നൽകാനുള്ള നിയമനടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വീകരിച്ചു തുടങ്ങി. ആന്ധ്രയിൽനിന്ന് തിരികെ കൊണ്ടുവന്ന കുഞ്ഞ് ഇപ്പോൾ നാലാഞ്ചിറയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.