എടവണ്ണ കൊലപാതകം പൊലീസ് തിരക്കഥ; മുഖ്യമന്ത്രിയുടെ ഫോണും ചോർത്തുന്നു
text_fieldsമലപ്പുറം: എ.ഡി.ജി.പി അജിത്കുമാറിനും എസ്.പി. സുജിത് ദാസിനുമെതിരെ കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ഫോൺ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോർത്തുന്നു. എ.ഡി.ജിപി തിരുവനന്തപുരത്ത് കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കി, എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിന് സ്വർണക്കടത്തുമായി ബന്ധം, കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കള്ളക്കഥയുണ്ടാക്കി, റിദാന്റെ ഭാര്യയെ പൊലീസ് പീഡിപ്പിച്ച് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അൻവർ തിങ്കളാഴ്ച വെളിപ്പെടുത്തിയത്.
എ.ഡി.ജിപിയെ മാറ്റിനിർത്തി റിട്ട. ജഡ്ജിയുടെ നിരീക്ഷണത്തിൽ പ്രത്യേക ടീം അന്വേഷിക്കണമെന്നും ഇതിന് മുഖ്യമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ഇനിയും വെളിപ്പെടുത്തലുകൾ ബാക്കിയുണ്ട്. എല്ലാം പുറത്തുവിട്ടാൽ തെളിവുകൾ നശിപ്പിക്കപ്പെടും. അന്വേഷണത്തെ ബാധിക്കും. തൽക്കാലം ഒന്നാംഘട്ട വെളിപ്പെടുത്തൽ ഓപറേഷൻ അവസാനിപ്പിക്കുകയാണ്. നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിക്ക് തനിക്ക് കിട്ടിയ തെളിവുകളും വിവരങ്ങളും വെച്ച് വിശദമായ പരാതി നൽകും. ജീവന് ഭീഷണിയുള്ളതിനാൽ തോക്ക് ഉപയോഗിക്കാൻ ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ മലപ്പുറം ജില്ലാ കലക്ടർക്ക് കത്ത് നൽകി.
അൻവറിന്റെ പ്രധാന ആരോപണങ്ങൾ
- എ.ഡി.ജി പി അജിത് കുമാറിന് തിരുവനന്തപുരം കവഡിയാറിൽ 16 കോടിയുടെ ഭൂമി
- എടവണ്ണ കൊലക്കേസിൽ കൊല്ലപ്പെട്ട റിദാന്റെ ഭാര്യയെ മൂന്നാം ദിവസം പൊലീസ് ക്രുരമയി പീഡിപ്പിച്ച് കാമുകനായ ഷാനാണ് കൊലപാതകം നടത്തിയത് എന്ന് സമ്മതിപ്പിക്കാൻ ശ്രമിച്ചു
- പ്രതി ഷാനിനെ മൂന്നര ദിവസം പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ച് കൊലപാതകം സമ്മതിപ്പിക്കാൻ ശ്രമിച്ചു. പൊലീസ് തന്നെ ഷാന്റെ വീട്ടിൽ പ്രതിയെയും കൊണ്ട് സെർച്ചിന് എത്തുകയും അതിനിടയിൽ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് തോക്ക് കണ്ടെത്തുകയും ചെയ്തു. ഇൗ തോക്ക് പൊലീസ് തന്നെ കട്ടിലിനടിയിൽ കൊണ്ടിട്ട് തെളിവുണ്ടാക്കിയതാണ്.
- രണ്ട് മൊബൈൽ ഫോണുകൾ ഷാനിനുണ്ടായിരുന്നു. രണ്ടും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് കഥയുണ്ടാക്കി. ഫോൺ ചാലിയാർ പുഴയിൽ വലിച്ചെറിഞ്ഞു എന്ന് കഥയുണ്ടാക്കി രണ്ട് ദിവസം മുങ്ങൽ വിദഗ്ധരും സ്കൂബ ഡൈവേഴ്സും വന്ന് തെരച്ചിൽ നാടകം നടത്തി. ഫോൺ കണ്ടെടുക്കാനായില്ല.
- കൊല്ലപ്പെട്ട റിദാന് സ്വർണക്കടത്തുകാരും പൊലീസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളണ്ടായിരുന്നു. ഇത് വെളിപ്പെടുത്തുമെന്ന് ഷാൻ ചില പൊലീസുകാരോട് പറഞ്ഞിരുന്നു. അത് തേയ്ച്ച് മായ്ക്കാനാണ് കൊലപതകം.
മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും ഫോൺ ചോർത്തുന്നു
സ്വർണക്കടത്തിന്റെയും ഫോൺചോർത്തലിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ ഫോൺ സന്ദേശം. ഒരു പൊലീസുകാരൻ എന്ന് പരിചയപ്പെടുത്തി അൻവർ എം.എൽ.എക്ക് അയച്ചുകിട്ടിയ വാട്സാപ് വോയസ് സന്ദേശമാണ് പുതുതായി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം എ.ഡി.ജി.പിക്കും മലപ്പുറം എസ്.പി. സുജിത് ദാസിനും എതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന ഫോൺസന്ദേശമാണ് ഇത്.
ഫോൺസന്ദേശത്തിലെ പ്രധാനവിവരങ്ങൾ
- ഷാജൻ സ്കറിയ കേസിൽ ജാമ്യമില്ല വകുപ്പ് ഒഴിവാക്കാൻ രണ്ട് കോടി രൂപ വാഗദാനം. അജിത് കുമാറിന്റെ ഭാര്യയുടെ സഹോദരൻമാർ വഴി ഇടപാട്.
- മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും പ്രമുഖരുടെയും ഫോൺ ചോർത്തുന്നു.
- സ്വർണക്കടത്ത് വിവരമറിയാൻ സുജിത് ദാസ് അജിത്കുമാർ ടീമിന് ദുബൈയിൽ ചാരൻമാർ. അവിടത്തെ ഗോൾഡ്മാർക്കറ്റിൽ നിന്ന് സ്വർണം വാങ്ങിയവരുടെ യാത്രാവിവരങ്ങളടക്കം ഇവിടെയെത്തും. എയർപോർട്ടിന് പുറത്തിറങ്ങിയാൽ അവർ പൊലീസ് പിടിയിലാവും അവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിക്കുന്നു. അജിത് കുമാറിന്റെ ഭാര്യക്ക് ഇതുമായെല്ലാം ബന്ധം. പിടികൂടുന്ന സ്വർണം പകുതിയിലധികം പൊലീസ് കൈക്കലാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇങ്ങനെ കൈക്കലാക്കിയത് കോടിക്കണക്കിന് രൂപ. മുജീബ് എന്നൊരാൾ ഇതെല്ലാമയി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം
- അജിത്ത് കുമാർ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ അടുത്ത സുഹൃത്ത്. സരിതയുമായി അജിത്ത്കുമാറിന് ബന്ധം. സരിതയെ ബ്രെിയിൻവാഷ് ചെയ്യിച്ച് കേസിൽ ജയിലിൽ പോകേണ്ട പലരെയും രക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.