Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവർ അടഞ്ഞ അധ്യായം;...

അൻവർ അടഞ്ഞ അധ്യായം; താരപരിവേഷം നൽകുന്നത് മാധ്യമങ്ങൾ -ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
അൻവർ അടഞ്ഞ അധ്യായം; താരപരിവേഷം നൽകുന്നത് മാധ്യമങ്ങൾ -ടി.പി. രാമകൃഷ്ണൻ
cancel
camera_alt

ടി.പി. രാമകൃഷ്ണൻ, പി.വി. അൻവർ

മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അറസ്റ്റ് നിയമാനുസൃതമാണെന്നും ഇത്തരം കേസുകളിൽ പെട്ടെന്നുള്ള നടപടിയാണ് വേണ്ടതെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നിയമവാഴ്ച സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. തെറ്റായ നടപടികൾ ഇല്ലാതാക്കാൻ സഡൻ ആക്ഷൻ തന്നെയാണ് പ്രധാനം. പെരിയ കേസ് പ്രതികളെ ജയിലില്‍ കണ്ടതില്‍ പി.ജയരാജന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

“അൻവർ ഒരു അടഞ്ഞ അധ്യായമാണ്. നിയമവാഴ്ച സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അത് എല്ലാവർക്കും അനുവദനീയമാണ്. എന്നാൽ ഒരു ഓഫീസിൽ കയറി അടിച്ചുപൊളിക്കുക എന്ന് പറയുന്നത് അവകാശത്തിൽ പെടുന്നതല്ല. ഇത്തരം തെറ്റായ നടപടികൾ ഇല്ലാതാക്കണമെങ്കിൽ, ആരുടെ ഭാഗത്തുനിന്ന് ആയാലും സഡൻ ആക്ഷൻ തന്നെയാണ് പ്രധാനം. അൻവറിന് താരപരിവേഷം നൽകുന്നത് മാധ്യമങ്ങളാണ്. കുറച്ചുകാലം അങ്ങനെയുണ്ടാകും” -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

അൻവറിനെ അറസ്റ്റ് ചെയ്തതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിന്റെ അറസ്റ്റിലൂടെ സർക്കാർ നൽകുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.

നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമ ഭേതഗതയിയേയും എതിർത്താണ് അൻവറിന്റെ നേതൃത്വത്തിൽ സമരം നടന്നത്. സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളിയെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്ത കേസിലാണ് പി.വി. അൻവർ എം.എൽ.എയെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസാണ് രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എം.എൽ.എ അടക്കം 11 പേർക്കെതിരെ കേസെടുത്തു. എം.എൽ.എയുടെ ഒതായിയിലെ വീട്ടിലും പരിസരത്തുമായി വൻ പൊലീസ് സന്നാഹം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തനിക്കെതിരെ ഗൂഡാലോചന ഉണ്ടെന്നും എത്രയോ കാലമായി പിണറായിയും പി. ശശിയും തന്നെ അറസ്റ്റ് ​ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു. ഞായറാഴ്ച രാവിലെ 11.30ഓടെ എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ ഡി.എം.കെ പ്രവർത്തകരാണ് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് തകർത്തത്. ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം പെട്ടെന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാൽ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രതിഷേധക്കാർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കയറി കസേര, ബൾബ് എന്നിവ തല്ലിത്തകർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TP RamakrishnanPV Anvar
News Summary - Anwar closed the chapter; Stardom is giving by the media , says TP Ramakrishnan
Next Story